മെത്രാന്‍ കായലിലും ആറന്മുളയിലും സര്‍ക്കാര്‍ കൃഷിയിറക്കും

മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി.

മെത്രാന്‍ കായലിലും ആറന്മുളയിലും സര്‍ക്കാര്‍ കൃഷിയിറക്കും

മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കൃഷിവകുപ്പാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മെത്രാന്‍ കായലിന്റെ കൂടെ ആറന്മുളയിലും കൃഷിയിറക്കുവാനാണ് കൃഷിവകുപ്പിന്റെ പദ്ധതി. കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ വകുപ്പ് സെക്രട്ടറിയോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 17നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 17ന് കൃഷിമന്ത്രി മെത്രാന്‍ കായല്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


പ്രദേശവാസിയുടെ ഹര്‍ജിയില്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവ് പ്രകാരം ഭൂമി നികത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവിടെ അതുവരെ നികത്തല്‍ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാനുള്ള ിടതു സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി. സര്‍ക്കാര്‍ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേഷ് പറ്ഞഞു.