25 മിനിറ്റിനിടെ മെസിയുടെ ഹാട്രിക് ;അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍

ഹാട്രിക് നേടിയെ ക്യാപ്റ്റന്‍ മെസിയുടെ മികവിലാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. 25 മിനിറ്റിനിടെയായിരു മെസിയിൽ നിന്ന് മൂന്ന് ഗോളുകള്‍ പിറന്നത്. മെസിയുടെ ഹാട്രിക്കിന് പുറമെ സെര്‍ജിയോ അഗ്യൂറോയും നിക്കോളോസ് ഓട്ടമെന്‍ഡിയും അര്‍ജന്റീനക്കായി ഓരോ ഗോളുകള്‍ വീതം നേടി

25 മിനിറ്റിനിടെ  മെസിയുടെ ഹാട്രിക് ;അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍

പകരക്കാരന്റെ കുപ്പായത്തില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ ഹാട്രികില്‍ പനാമയെ തളച്ച്  അര്‍ജന്റീന കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ഹാട്രിക് നേടിയ ക്യാപ്റ്റന്‍ മെസിയുടെ മികവിലാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. 25  മിനിറ്റിനിടെയായിരു മെസിയിൽ നിന്ന് മൂന്ന് ഗോളുകള്‍  പിറന്നത്. മെസിയുടെ ഹാട്രിക്കിന് പുറമെ സെര്‍ജിയോ അഗ്യൂറോയും നിക്കോളോസ് ഓട്ടമെന്‍ഡിയും അര്‍ജന്റീനക്കായി ഓരോ ഗോളുകള്‍ വീതം നേടി.


മത്സരം ആരംഭിച്ച് ഏഴാം മിനിറ്റില്‍ ഓട്ടമെന്‍ഡിയുടെ വകയായിരുന്നു ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിന് പകരക്കാരനായി മെസി എത്തിയതോടെ 68ാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയുടെ രണ്ടാം ഗോളും മെസിയുടെ ആദ്യ ഗോളും പിറന്നു.78 ാം മിനിറ്റില്‍ രണ്ടാം ഗോളും 87 ാം മിനിറ്റില്‍ ഹാട്രിക് ഗോളും മെസി സ്വന്തമാക്കി . സെര്‍ജിയോ അഗ്യൂറോ 90 മിനുറ്റില്‍ അവസാന ഗോള്‍  നേടിയതോടെ പാനമയ്ക്ക് എതിരെ മികച്ച ജയം നേടി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

Read More >>