യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ റവന്യൂ വകുപ്പ് ഉത്തരവുകളില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍

മെത്രാന്‍ കായല്‍, കടമക്കുടി, ഹോപ് പ്ലാന്റേഷന്‍ അടക്കമുള്ള ഉത്തരവുകള്‍ പരിശോധിച്ചതിനാണ് ഉപസമിതിയുടെ കണ്ടെത്തല്‍. വിവാദ ഉത്തരവുകളില്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ റവന്യൂ വകുപ്പ് ഉത്തരവുകളില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള പല റവന്യു ഉത്തരുവുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. നിയമമന്ത്രി എകെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടേതാണ് കണ്ടെത്തല്‍. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് പാസാക്കിയ പല ഉത്തരവുകളിലും ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തല്‍.

വിവാദമായ മെത്രാന്‍ കായല്‍, കടമക്കുടി, ഹോപ് പ്ലാന്റേഷന്‍ അടക്കം 127  ഉത്തരവുകള്‍ പരിശോധിച്ചതിന് ശേഷമാണ് ഉപസമിതിയുടെ കണ്ടെത്തല്‍. വിവാദ ഉത്തരവുകളില്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിനായാണ് എകെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് കൈക്കൊണ്ട എണ്ണൂറോളം മന്ത്രിസഭാ തീരുമാനങ്ങളില്‍ ഏകദേശം പകുതിയോളം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ ഭൂരിഭാഗത്തിലും ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ക്രമക്കേട് കണ്ടെത്തിയവയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പിന് ഉപസമിതി നിര്‍ദേശം നല്‍കി.

Story by
Read More >>