മെഡിക്കല്‍ കോളേജുകളുടെ കണ്‍സല്‍ട്ടന്‍സി കരാര്‍: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് വഴി സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു.

മെഡിക്കല്‍ കോളേജുകളുടെ കണ്‍സല്‍ട്ടന്‍സി കരാര്‍: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജുകളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വൈകീട്ട് നാല് മണിക്ക് മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് വഴി സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ നല്‍കിയത്.

ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ രൂപരേഖ തയാറാക്കാന്‍ കരാര്‍ നല്‍കിയത് ഉയര്‍ന്ന തുക കാണിച്ച കമ്പനിക്കായിരുന്നു. ഇതേ കമ്പനിക്ക് തന്നെയാണ് വയനാട് മെഡിക്കല്‍ കോളജിന്റെ രൂപരേഖ നല്‍കിയത്. ഒരു മെഡിക്കല്‍ കോളജിനുള്ള കണ്‍സള്‍ട്ടന്‍സിയില്‍ ഏഴ് കോടിയും മറ്റൊരു കണ്‍സള്‍ട്ടന്‍സിയില്‍ 11 കോടിയും നഷ്ടം വന്നുവെന്നാണ് പരാതി.

Read More >>