മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

മാധ്യമസ്വാതന്ത്ര്യം പരിരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനുളള നീക്കത്തെ കര്‍ശനമായി നേരിടും. സംഭവം അന്വേഷിക്കാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് നല്ലായയില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചസംഭവത്തില്‍  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമസ്വാതന്ത്ര്യം പരിരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനുളള നീക്കത്തെ കര്‍ശനമായി നേരിടും. സംഭവം അന്വേഷിക്കാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇന്ന് ഉച്ചക്കാണ് പാലക്കാട്  കോടതിവളപ്പിലെത്തിച്ച നെല്ലായ സംഘര്‍ഷത്തിന്റെ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് . പ്രദേശിക ചാനലിന്റെ ക്യാമറയടക്കം ബിജെപി പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി പാലക്കാട് റിപ്പോര്‍ട്ടറായ ശ്രീജിത്തിനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിനും പരിക്കേറ്റു.

“ചാനലില്‍ വാര്‍ത്ത കൊടുത്തോ, പക്ഷേ ജില്ലാ പ്രചാരകന്റെ  മേല്‍ തൊട്ടാല്‍… എംഎല്‍എയും കേന്ദ്രവും ഭരണവും ഇല്ലാതിരുന്നപ്പോള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. തീര്‍ത്തു കളയും” എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം നടത്തിയപ്പോള്‍ പൊലീസ് നിഷ്ട്ക്രിയരായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശമിട്ടത്

Story by
Read More >>