എം സി ദത്തന്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

എംസി ദത്തനെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവയി നിയമിച്ചു

എം സി ദത്തന്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

തിരുവനന്തപുരം: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിഎസ്എസ്സി മുന്‍ ഡയറക്ടറുമായ എം സി ദത്തനെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവയി നിയമിച്ചു.

വര്‍ക്കലയില്‍ ജനിച്ച എം സി ദത്തന്‍ 1972 ലാണ് ഐഎസ്ആര്‍ഒയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എസ്എല്‍വി-3, എഎസ്എല്‍വി , പിഎസ്എല്‍വി തുടങ്ങിയ പദ്ധതികളില്‍ പങ്കാളിയായിട്ടുള്ള അദ്ദേഹം റോക്കറ്റിന്റെ സോളിഡ് മോട്ടറുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

2008 ല്‍ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിന്റെ ഡയറക്ടറായ അദ്ദേഹം 2013 ല്‍ എല്‍പിഎസ്സി ഡയറക്ടറായി നിയമതിനാവുകയും ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ പദ്ധതികളില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

നിരവധി ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. 2014 ല്‍ രാഷ്ട്രം എം സി ദത്തന് പത്മശ്രീ നല്‍കി ആദരിച്ചു.

Read More >>