എസ്എന്‍ഡിപി യോഗം പത്രിക നല്‍കാന്‍ വിസമ്മതിച്ച ഇടതുപക്ഷ അനുഭാവികളുടെ വിവാഹത്തിന് പത്രികയുമായി ശിവഗിരിമഠം

എസ്എന്‍ഡിപി യോഗം അനാവശ്യ കുടിശികയുടെ പേരില്‍ വിവാഹ പത്രിക നിഷേധിക്കുകയായിരുന്നുവെന്ന് ഇരുവരുടേയും കുടുഗബാംഗങ്ങള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇവര്‍ ശ്രീനാരായണ ധര്‍മവേദിയെ സമീപിക്കുകയായിരുന്നു....

എസ്എന്‍ഡിപി യോഗം പത്രിക നല്‍കാന്‍ വിസമ്മതിച്ച ഇടതുപക്ഷ അനുഭാവികളുടെ വിവാഹത്തിന് പത്രികയുമായി ശിവഗിരിമഠം

ഇടതുപക്ഷ അനുഭാവികളുടെ വിവാഹത്തിന് പത്രിക എസ്എന്‍ഡിപി യോഗം വിസമ്മതിച്ചപ്പോള്‍ സഹായവുമായി ശിവഗിരി മഠം നേരിട്ടെത്തി. അങ്ങനെ സംസ്ഥാനത്ത് ശിവഗിരി മഠം പത്രിക നല്‍കി നടത്തുന്ന ആദ്യവിവാഹമായി അത് മാറി.

അടിമാലി പണ്ടരനിലയത്ത് സോമന്‍-ഗീത ദമ്പതികളുടെ മകന്‍ പിഎസ് ശ്രീജിത്തിന്റെയും മേരികുളം വലിയപറമ്പില്‍ ചന്ദ്രന്‍-രാധാമണി ദമ്പതികളുടെ മകള്‍ ജിഷയുടെയും വിവാഹത്തിനുള്ള പത്രികയാണ് എസ്എന്‍ഡിപി യോഗം നിഷേധിച്ചത്. കഴിഞ്ഞ ദിവസം കട്ടപ്പന നഗരസഭ ടൗണ്‍ ഹാളില്‍ വെച്ചാണ് വിവാഹം നടന്നത്. വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങള്‍ ഇടതുപക്ഷ അനുഭാവികളാണ്.


എസ്എന്‍ഡിപി യോഗം അനാവശ്യ കുടിശികയുടെ പേരില്‍ വിവാഹ പത്രിക നിഷേധിക്കുകയായിരുന്നുവെന്ന് ഇരുവരുടേയും കുടുഗബാംഗങ്ങള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇവര്‍ ശ്രീനാരായണ ധര്‍മവേദിയെ സമീപിക്കുകയായിരുന്നു. ശ്രീനാരായണ ധര്‍മ്മവേദി ഇക്കാര്യം ശിവഗിരി മഠത്തെ ധരിപ്പിച്ചു.

ഇതോടെ ശിവഗിരി മഠം വിവാഹ പത്രിക ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് വഴി നല്‍കുകയായിരുന്നു. വരന്‍ ശ്രീജിത്ത് അടിമാലിയില്‍ റിസോര്‍ട്ട് ഉടമയാണ്. വധു ജിഷ ഗള്‍ഫില്‍ ജീവനക്കാരിയാണ്.

Read More >>