ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഫെയ്‌സ്ബുക്ക് മുതലാളിക്ക് സ്വന്തം സ്വകാര്യതയില്‍ അതീവ ജാഗ്രത

എന്നാല്‍ ഫെയസ്ബുക്കിലൂടെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിച്ചുവെക്കുന്ന ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സ്വന്തം സ്വകാര്യതയില്‍ കാണിക്കുന്ന കണിശതയെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഫെയ്‌സ്ബുക്ക് മുതലാളിക്ക് സ്വന്തം സ്വകാര്യതയില്‍ അതീവ ജാഗ്രത

ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് അന്വേഷിക്കുമ്പോഴും സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്വകാര്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. ഇതാണ് സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച. ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമിന് 500 മില്യണ്‍ സജീവ ഉപഭോക്താക്കളായതില്‍ സന്തോഷം പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോയാണ് ചര്‍ച്ചയ്ക്ക് കാരണം.


ഫോട്ടോയില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പുറകിലായുള്ള മാക് ബുക്കിലെ ഫ്രണ്ട് ക്യാമറയും മൈക്കും ടാപ്പ് വെച്ച് മറച്ച നിലയിലാണുള്ളത്. വിരുതന്മാരായ ഹാക്കര്‍മാരെ ഭയന്നാണ് സുക്കര്‍ബര്‍ഗിന്റെ തന്ത്രപരമായ നീക്കം എന്നാണ് സോഷ്യല്‍ മീഡിയയുടെ നിരീക്ഷണം. ഇ-മെയിലുകള്‍ക്കായി സുക്കര്‍ബര്‍ഗ് ഉപയോഗിക്കുന്നതാകട്ടെ മൊസില്ല പുറത്തിറക്കുന്ന തണ്ടര്‍ബേര്‍ഡ് എന്ന സെര്‍വറും. പൂര്‍ണ സ്വകാര്യത ഉറപ്പു വരുത്തുന്ന മൊസില്ലയുടെ സെര്‍വറാണ് തണ്ടര്‍ബേര്‍ഡ്.

markഎന്നാല്‍ ഫെയസ്ബുക്കിലൂടെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിച്ചുവെക്കുന്ന ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സ്വന്തം സ്വകാര്യതയില്‍ കാണിക്കുന്ന കണിശതയെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം സുക്കര്‍ബര്‍ഗിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍, പിന്‍ട്രസ്റ്റ് അക്കൗണ്ടുകളായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. അവര്‍മൈന്‍ ടീം' ആയിരുന്നു ഇതിന് പിന്നില്‍.2012 ല്‍ തോഴില്‍ അന്വേഷികളുടെ സോഷ്യല്‍ മീഡിയായ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടുകളിലുണ്ടായ സുരക്ഷാപ്പിഴവായിരുന്നു സുക്കര്‍ബര്‍ഗിന് വിനയായത്. എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും പാസ്‌വേര്‍ഡിന് ഒരേ വാക്കുകളാണ് സുക്കര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ 2012 ല്‍ ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് 'അവര്‍മൈന്‍ ടീം' അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുകയായിരുന്നു.