മാന്‍ഡ്രേക്കാകാന്‍ ഒരുങ്ങി സാഷ ബോറോണ്‍ കോഹന്‍

ഫാന്റം എന്ന കാര്‍ട്ടൂണ്‍ കാര്‍ട്ടൂണ്‍ കഥാപാത്രത്തെ വായനക്കാര്‍ക്ക് സമ്മാനിച്ച ലീ ഫാക്ക് തന്നെയാണ് മാന്‍ഡ്രേക്കിന്റെയും സൃഷ്ടാവ്

മാന്‍ഡ്രേക്കാകാന്‍ ഒരുങ്ങി സാഷ ബോറോണ്‍ കോഹന്‍

ഹോളിവുഡ്: 2012ല്‍ വാര്‍ണര്‍ സഹോദരങ്ങള്‍ പ്രഖ്യാപിച്ച പ്രശസ്ത കാര്‍ട്ടൂണ്‍ 'മാന്‍ഡ്രേക്ക് ദി മജീഷ്യന്‍റെ' ചലച്ചിത്രാവിഷ്കാരത്തില്‍ പ്രശസ്ത ഹോളിവുഡ് ഹാസ്യ നടന്‍ സാഷ ബോറോണ്‍ കോഹന്‍ നായകനാകുന്നു. ദി ബ്രദര്‍സ് ഗ്രിംസ്ബി, ബോററ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ തന്‍റെ സാനിധ്യമറിയിച്ച നടനാണ്‌ കോഹന്‍. ഗെറ്റ് ഹാര്‍ഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏദന്‍ കോഹനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫാന്റം എന്ന കാര്‍ട്ടൂണ്‍ കാര്‍ട്ടൂണ്‍ കഥാപാത്രത്തെ വായനക്കാര്‍ക്ക് സമ്മാനിച്ച ലീ ഫാക്ക് തന്നെയാണ് മാന്‍ഡ്രേക്കിന്റെയും സൃഷ്ടാവ്. ലീയുടെ മാന്‍ഡ്രേക്കും ലോതറുമെല്ലാം തൊണ്ണൂറുകളില്‍ ഒരുപാട് ജനശ്രദ്ധയാകര്‍ഷിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്. ഇതിന് മുന്‍പും മാന്‍ഡ്രേക്ക് ചിത്രങ്ങള്‍ ഹോളിവുഡില്‍ എത്തിയിട്ടുണ്ട്.