മന; ഇന്ത്യയിലെ അവസാനത്തെ ഗ്രാമം

ഇന്ത്യയിലെ അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്ന മനാ ഗ്രാമത്തിലേക്ക് നടത്തിയ യാത്ര- അഖിൽ ശശിധരൻ എഴുതുന്നു

മന; ഇന്ത്യയിലെ അവസാനത്തെ ഗ്രാമം

അഖിൽ ശശിധരൻ

ഇടിഞ്ഞു ഈ പൊളിഞ്ഞു വീഴാറായ കെട്ടിടം എന്താണെന്നു ഒറ്റനോട്ടത്തിൽ പറയാൻ ആർക്കും സാധിക്കില്ല, ഇത് എന്തെന്ന് അറിയുമ്പോൾ തീർച്ചയായും നാം മലയാളികൾ അത്ഭുതപെടും.
ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തിന്റെയും അങ്ങേയറ്റത്ത് ചൈന അതിർത്തിയോട് ചേർന്നു രണ്ട് ഇന്ത്യൻ ഗ്രാമങ്ങൾ ഉണ്ട്, നീതി ഗാവും, മാന ഗാവും. ഇതിൽ മാന ഗ്രാമത്തിലെ ഒരു സ്‌കൂൾ കെട്ടിടമാണിത്. ഏകദേശം 180 വീടുകളിൽ ആയി 600 ഓളം ആളുകൾ ആണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. അവരുടെ കുട്ടികൾ സ്‌കൂൾ ചിത്രത്തിൽ കാണുന്നത്. ചോർച്ച ഇല്ലാത്തതും, ദ്രവിക്കാത്തതും ആയ ഒരു ഭാഗവും ഈ സരസ്വതി ക്ഷേത്രത്തിൽ എനിക്ക് കാണാൻ സാധിച്ചില്ല.


mana_2മനാ ഗ്രാമം ഇന്ത്യയിലെ അവസാനത്തെ ഗ്രാമമായാണ് അറിയപ്പെടുന്നത്. മനാ ഗ്രാമവും അവിടത്തെ പുന്നെല്ലിട്ട് വാറ്റിയ ചാരായവും പ്രസിദ്ധമാണ്. ഭ്രാന്തൻ യാത്രികർ ഇത് തേടി മനാ ഗ്രാമത്തിൽ എത്തുന്നത് പതിവാണ്.

പുണ്യപുരാതനമായ ബദരിനാഥ് ക്ഷേത്രത്തിൻറെ അടുത്താണ് ഈ ഗ്രാമം, അതുകൊണ്ട് തന്നെ മാന ഇപ്പോൾ കുറച്ചൊക്കെ പ്രശസ്തമാണ് The last Indian village എന്ന പേരിൽ അറിയപെടുന്നതിനാൽ കുറച്ചൊക്കെ ആളുകൾ ഈ ഗ്രാമത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. ബദരിനാഥ് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന തീർത്ഥാടകരും, ചില സഞ്ചാരികളും, പിന്നെ ഇവരുടെ വളർത്തു മൃഗങ്ങൾ ആയ മാടുകളും ആണ് മുഖ്യ വരുമാന മാർഗ്ഗം.
ഉത്തരാഖണ്ഡിലേയും, ഹിമാചലിലെയും ഋഷികേശ്, ഡറാഡൂൻ, ശ്രീനഗർ , ചമോലി തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളം പ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടെങ്കിലും മനായും, നീതിയും പോലുള്ള ഗ്രാമങ്ങൾ ഈ കാര്യത്തിൽ വളരെ പിന്നോക്ക അവസ്ഥയിൽ ആണ്.

വർഷത്തിൽ ആറുമാസത്തോളം മഞ്ഞിൽപുതഞ്ഞ് കിടക്കുന്ന ഈ ഗ്രാമങ്ങളിലെ ബാല്യങ്ങൾക്ക് ഇതിൽ കൂടുതൽ ആഗ്രഹിക്കാൻ സാധിക്കുമോ. ഇന്ത്യയിൽ കാലാവസ്ഥ ഏറ്റവും കൂടുതൽ പ്രഹരം ഏല്പ്പിക്കുന്ന പ്രദേശങ്ങൾ ആണ് ഇവ. വിദ്യാഭ്യാസ കാര്യത്തിൽ ലക്ഷ്വറി നിലവാരത്തിൽ പെടുന്ന കേരളത്തിൽ അടിസ്ഥാനസൗകര്യങ്ങളും കുട്ടികളുടെ കുറവും മൂലം സർക്കാർ സ്‌കൂൾകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കാലത്ത് ഇത്തരത്തിൽ ഉള്ള ഗ്രാമങ്ങളും, കുട്ടികളും, സ്‌കൂൾകളും നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന തിരിച്ചറിവ് ഒരു പക്ഷെ നമ്മെ അത്ഭുതപെടുത്തിയെക്കാം.

mana_3മഞ്ഞു മൂടികിടക്കുന്ന ആറുമാസം ബദരിനാഥ് മൂർത്തിയോടൊപ്പം ഗ്രാമവാസികളും അടുത്തുള്ള സുരിക്ഷിത സ്ഥലം ആയ ജോഷിമെടിലേക്ക് കയ്യിൽ കിട്ടുന്നത് എടുത്ത് പലായനം ചെയ്യും. എല്ലാവർഷവും നടക്കുന്ന ഈ തീർത്ഥവാഹക പ്രക്രിയ മനാ നിവാസികൾക്ക് ഒരു സാധാരണ കാര്യമായി തീർന്നിരിക്കുന്നു.

ഹൈന്ദവ പുരാണത്തിൽ വ്യക്തമായി ചൂണ്ടികാണിക്കപെട്ടിട്ടുള്ള ഈ ഗ്രാമത്തിലെ ഒരു ഗുഹയിൽ ഇരുന്നാണ് വ്യാസമഹർഷി മഹാഭാരതം എഴുതിയത് എന്ന് വിശ്വസിക്കുന്നു. പഞ്ചപാണ്ഡവൻമാർ സ്വർഗാരോഹണം നടത്തിയ സ്വർഗരോഹിണി (യർഗാപ് നിറഞ്ഞ പ്രദേശം ആണിത് ചുവന്ന കൊടികൾ കൊണ്ട് സൂചിപ്പിക്കുന്ന ഇവിടെ സഞ്ചരിക്കുമ്പോൾ 200 മീറ്റർ വരെയൊക്കെ ഓടെണ്ടാതോ ഓക്സിജൻ സിലണ്ടർ ആശ്രയിക്കേണ്ടതോ ആയ സാഹചര്യം ആണ് ). ഭൂമിക്കടിയിൽ നിന്നും ഉത്ഭവിക്കുന്ന സരസ്വതി നദിയും, പൂർണ്ണമായും മഞ്ഞിൽമൂടിയ സമയത്ത് ഇവിടെ ജീവിക്കുന്ന അർദ്ധനഗ്നമാരായ ബാബമാരും, പിന്നെ നമ്മുടെ മഹാ രാജ്യത്തിന്റെ അതിർത്തി കാക്കാൻ കൊടുംതണുപ്പത്തും നിലയുറപ്പിക്കുന ധീര ജവാൻമാരുംമൊക്കെ ഇവിടുത്തെ കാഴ്ചകൾ ആണ്.

നിങ്ങൾ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, ഭാരതത്തിൻറെ ജീവിത വൈവിധ്യങ്ങൾ നേരിട്ടറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും ഉത്തരാഖണ്ട് സന്ദർശിക്കണം. രാജൻ കാക്കനാടനെയും, എസ് . കെ . പൊറ്റകാടിനേയും സഞ്ചാര സൌകര്യങ്ങൾ ഇല്ലാത്ത കാലത്തും ഇങ്ങോട്ടേക്ക് ആകർഷിച്ചത് ഈ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും തന്നെ ആണ്. ഈ ദേവഭൂമിയുടെ അഭൗമമായ ആകർഷണത്താൽ ശിഷ്ട്ടകാലം ഇവിടെ ജീവിച്ചു തീർക്കാൻ നിരവധി പേരെ പ്രേരിപ്പിച്ചതും ഈ വ്യത്യസ്തതകൾ ആവാം.

Story by