മലപ്പുറത്ത് സദാചാര ഗുണ്ടായിസം; യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീര്‍ ബോധം കെട്ട് വീണു. ഇതോടെ അക്രമി സംഘം നസീറിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു.

മലപ്പുറത്ത് സദാചാര ഗുണ്ടായിസം; യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം മങ്കടയില്‍ യുവാവിനെ ഒരു കൂട്ടം നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. കൂട്ടില്‍ കുന്നശേരി നസീര്‍ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിക്ക് ഒരു വീടിന്റെ മുറ്റത്ത് നസീറിനെ കണ്ടെന്നാരോപിച്ചാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

നസീറിനെ ചിലര്‍ ചോദ്യം ചെയ്യുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീര്‍ ബോധം കെട്ട് വീണു. ഇതോടെ അക്രമി സംഘം നസീറിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു.

രണ്ട് മണിയോടെ സ്ഥലത്തെത്തിയ പോലീസാണ് നസീറിനെ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെയോടെ നസീര്‍ മരണപ്പെടുകയായിരുന്നു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു.

Story by
Read More >>