പരപുരുഷ ബന്ധം ആരോപിക്കുവാന്‍ മുന്‍ഭര്‍ത്താവിന്നു എന്ത് അധികാരം എന്ന് ഹൈക്കോടതി

വിവാഹേതര ബന്ധങ്ങള്‍, വൈവാഹിക ബന്ധങ്ങളിലെ പവിത്രത നശിപ്പിക്കുന്നു എന്നു കോടതി വിലയിരുത്തി

പരപുരുഷ ബന്ധം ആരോപിക്കുവാന്‍ മുന്‍ഭര്‍ത്താവിന്നു എന്ത് അധികാരം എന്ന് ഹൈക്കോടതി

ഒരു സ്ത്രീയ്ക്കു എതിരെ, പരപുരുഷ ബന്ധം ആരോപിച്ച് പരാതി നല്‍കാന്‍ അവളുടെ മുന്‍ ഭര്‍ത്താവിനു കഴിയുന്നതെങ്ങനെ എന്ന് ഹൈക്കോടതി. നേരത്തെ ബന്ധം വേര്‍പിരിഞ്ഞ മുന്‍ ഭര്‍ത്താവിന്നു ഇത്തരം ആരോപണങ്ങള്‍ നടത്താന്‍ അധികാരമില്ല. നിയമപരമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം സ്ത്രീയ്ക്ക് എതിരെ പരപുരുഷ ബന്ധം ആരോപിക്കുന്നത് അവളെ അപമാനിക്കാനണെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ തന്റെ ഉത്തരവില്‍ സൂചിപ്പിക്കുന്നു.

കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയുടെ ആദ്യഭര്‍ത്താവ് ആയിരുന്നു പരാതിക്കാരന്‍. ഇവരുടെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഒടുവില്‍ കോടതിയില്‍ എത്തി. തുടര്‍ന്ന് ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് തനിക്കും കുട്ടികള്‍ക്കും ജീവനാംശം തേടി സ്ത്രീ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അപ്പോഴാണ് ഇവരുടെ മുന്‍ഭര്‍ത്താവ് പരപുരുഷ ബന്ധം ആരോപിച്ചു കോടതിയില്‍ പരാതി നല്‍കിയത് . ഇതില്‍ വാദം കേട്ടാണ് കോടതി ഇത്തരത്തിലുള്ള ഒരു നിരീക്ഷണം നടത്തുന്നതും.

ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ കോടതിക്കും കഴിയില്ല. വിവാഹേതര ബന്ധങ്ങള്‍, വൈവാഹിക ബന്ധങ്ങളിലെ പവിത്രത നശിപ്പിക്കുന്നു എന്നാണ് കോടതി വിലയിരുത്തുന്നതെന്നും സിംഗിള്‍ ബെഞ്ച്‌ പറഞ്ഞു.