ചെയ്തതു മണ്ടത്തരം,ഞാൻ ക്ഷമ ചോദിക്കുന്നു: മംമ്ത മോഹൻദാസ്

വാക്കുകളും, അവയുടെ പ്രയോഗങ്ങളും പ്രശസ്തർക്ക് വീണ്ടും വിനയാകുന്നു..

ചെയ്തതു മണ്ടത്തരം,ഞാൻ ക്ഷമ ചോദിക്കുന്നു: മംമ്ത മോഹൻദാസ്

ആ അബദ്ധം നീണ്ടു നിന്നത് 30 സെക്കന്റുകൾ മാത്രമാണ്. എങ്കിലും അത് അബദ്ധമല്ലാതാകുന്നില്ലെല്ലൊ. അന്തരിച്ച നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തിൽ തന്റെ അനുശോചനം ട്വിറ്ററിലൂടെ നടി മംമ്ത മോഹൻദാസ് രേഖപ്പെടുത്തി. പക്ഷെ പേരിൽ ഒരു പിശകുണ്ടായിരുന്നെന്നു മാത്രം. അനുശോചന സന്ദേശത്തിൽ കാവാലം നാരായണപണിക്കർ എന്നുള്ളതിനു പകരം കാവാലം ശ്രീകുമാർ എന്നാണ് മംമ്ത കുറിച്ചത്. കാവാലം നാരായണപണിക്കരുടെ മകനാണ് കാവാലം ശ്രീകുമാർ. 30 സെക്കന്റുകൾ മാത്രം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട സന്ദേശത്തിലെ പിഴവ് മന

സ്സിലാക്കിയ നടി ആ ട്വീറ്റ് പിൻവലിച്ചു. തുടർന്ന് ട്വിറ്ററിലൂടെ തന്നെ മംമ്ത ഖേദം രേഖപ്പെടുത്തി.


"അതൊരു വലിയ മണ്ടത്തരം തന്നെയാണ്. എന്നാൽ, 30 സെക്കന്റുകൾ മാത്രമാണ് അത് ട്വീറ്റ് ചെയ്യപ്പെട്ടത്. അത് അപ്പോൾ തന്നെ നീക്കം ചെയ്തു." പറ്റിയ അബദ്ധത്തിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും മംമ്ത കുറിക്കുന്നു.


Story by