ഒഴിവു ദിവസത്തെ കളിക്ക് പിന്തുണയുമായി താര രാജാക്കന്മാരും സംവിധായകരും

'അവാര്‍ഡ്' സിനിമ എന്ന ശ്രേണിയില്‍പെടുത്തി മികച്ച ചിത്രങ്ങളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രവണത ഒഴിവു ദിവസത്തെ കളിയുടെ റിലീസോടെ അവസാനിക്കുമെന്ന് പ്രതീക്ഷാം.

ഒഴിവു ദിവസത്തെ കളിക്ക് പിന്തുണയുമായി താര രാജാക്കന്മാരും സംവിധായകരും

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒഴിവ് ദിവസത്തെ കളിക്ക് പിന്തുണയുമായി പ്രമുഖ താരങ്ങളും സംവിധായകരും. നിരൂപക പ്രശംസ നേടിയ ചിത്രം ജൂണ്‍ 17 ന് തിയേറ്ററുകളിലെത്തുകയാണ്.

താരപരിവേഷമില്ലാതെയെത്തുന്ന ചിത്രത്തിന് പിന്തുണയുമായി താര രാജാക്കന്മാരും പ്രമുഖ സംവിധായകരും മുന്നോട്ട് വന്നത് മലയാള സിനിമാ ലോകത്തെ പുതിയ കാഴ്ച്ചയാണ്. മികച്ച കലാമൂല്യമുള്ള ചിത്രങ്ങള്‍ പലപ്പോഴും മുഖ്യധാര കച്ചവട സിനിമകളുടെ മത്സരയോട്ടത്തിനിടയില്‍പെട്ട് പ്രേക്ഷക ശ്രദ്ധ കിട്ടാതെ പോവുകയാണ് പതിവ്. ഈ പ്രവണതയ്‌ക്കെതിരെ മുഖ്യധാരാ നടന്മാരും സംവിധായകരും തന്നെ മുന്നോട്ട് വന്നു എന്നനതാണ് ഒഴിവു ദിവസത്തെ കളിയെ ശ്രദ്ധേയമാക്കുന്നത്.


സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പിന്തുണയുമായി മമ്മൂട്ടി, ഫഹദ് ഫാസില്‍, മുരളി ഗോപി തുടങ്ങിയ പ്രമുഖ നടന്മാര്‍ രംഗത്തെത്തിയത് മലയാള ചലച്ചിത്ര ലോകത്തെ മാറ്റമായി തന്നെ കാണാം. സംവിധായകനായ ആഷിക് അബുവും ഒഴിവു ദിവസത്തെ കളിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ എത്തിയിരുന്നു.തന്റെ മുന്‍ ചിത്രങ്ങള്‍ക്ക് 'അവാര്‍ഡ്' ചിത്രങ്ങള്‍ എന്ന പേര് ഉള്ളത് കൊണ്ട്, തീയറ്ററുകളില്‍ ഈ ചിത്രം എത്രമാത്രം വിജയം കാണുമെന്നുള്ള ആശങ്കയുള്ളത് കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ ചിത്രം തിരുവനന്തപുരത്ത് മാത്രം റിലീസ് ചെയ്യുന്നത് എന്നും, ആദ്യ ആഴ്ചയിലെ പ്രതികരണങ്ങള്‍ക്ക് ശേഷം ചിത്രം കേരളത്തിലെ എല്ലാ ജില്ലകളിലും സിനിമ എത്തുമെന്നും സനല്‍ കുമാര്‍ പറയുന്നു.

'അവാര്‍ഡ്' സിനിമ എന്ന ശ്രേണിയില്‍പെടുത്തി മികച്ച ചിത്രങ്ങളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രവണത ഒഴിവു ദിവസത്തെ കളിയുടെ റിലീസോടെ അവസാനിക്കുമെന്ന് പ്രതീക്ഷാം.