ആഭ്യന്തര കലാപം രൂക്ഷമായ മാലയില്‍ അനാഥരായത് 25000 ബാല്യങ്ങള്‍

അഭയാര്‍ത്ഥി ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വരുന്നത് അനാഥരായ കുട്ടികള്‍ക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു

ആഭ്യന്തര കലാപം രൂക്ഷമായ മാലയില്‍ അനാഥരായത് 25000 ബാല്യങ്ങള്‍

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നാല് വര്‍ഷമായി തുടരുന്ന ആഭ്യന്തര കലാപം അനാഥമാക്കിയത് 25000 ഓളം ബാല്യങ്ങളെ. നൂറ് കണക്കിനാളുകളാണ് മാലിയിലുണ്ടായ ചെറുതും വലുതുമായ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. യുഎന്നാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

കലാപങ്ങളില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളില്‍ ഭൂരിഭാഗവും കഴിയുന്നത് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. അഭയാര്‍ത്ഥി ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വരുന്നത് അനാഥരായ കുട്ടികള്‍ക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മാലി-മൊറിടാനിയ അതിര്‍ത്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലാണ് കൂടുതല്‍ കുട്ടികളുള്ളത്.


ക്യാമ്പിലെ അഭയാര്‍ത്ഥികളുടെ അവസ്ഥ ദയനീയമാണെന്ന് സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. അഭയാര്‍ത്ഥികളുടെ സംരക്ഷം ഏറ്റെടുക്കാന്‍ ഉത്തരവാദിത്തത്തോടെ ആരും മുന്നോട്ടു വരുന്നില്ലെന്നതാണ് പ്രധാന പരാതി.

മാലിയില്‍ സര്‍ക്കാരും വിമത വിഭാഗവും അല്‍ഖ്വായിദയും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎന്‍ സമാധാനപാലകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.  ആക്രമണത്തില്‍ മുപ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അല്‍ഖാഇദയുമായി ചേര്‍ന്ന് വിവിധ സംഘടനകളും തൗറേഗ് വിമതരും സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ വടക്കന്‍ മേഖലകളില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. രാജ്യത്തെ നിരവധി പുരാതന കേന്ദ്രങ്ങളും വിവിധ ആക്രമങ്ങളില്‍ തകര്‍ന്നിരുന്നു.

തുര്‍ഗ് വിമതരും സര്‍ക്കാര്‍ അനുകൂല സംഘടനകളും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.

Story by
Read More >>