അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മലയാളി യുവാവിനെ പോലീസ് പിടികൂടി

അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസില്‍ പരാതി പറയാന്‍ പോകാറില്ലെന്നും അതുകൊണ്ടാണ് ഇവരുടെ സാധനങ്ങള്‍ കളവ് ചെയ്യുന്നതും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.

അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മലയാളി യുവാവിനെ പോലീസ് പിടികൂടി

അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മലയാളി യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം താനൂര്‍ സ്വദേശിയായ അബ്ദുല്‍ മജീദിനെയാണ് (26) കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. കഴിഞ്ഞദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ടിക്കറ്റ് കൗണ്ടറിന് മുന്‍വശം വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

പോലിസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്നും സന്തോഷ് ബിമാറോ എന്ന മഹാരാഷ്ട്ര സ്വദേശിയുടെ പെഴ്സും തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കണ്ടെടുത്തു. പെഴ്സില്‍ 10,000 രൂപ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.


തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സ്ഥിരമായി അന്യസംസ്ഥാനകാരുടെ സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസില്‍ പരാതി പറയാന്‍ പോകാറില്ലെന്നും അതുകൊണ്ടാണ് ഇവരുടെ സാധനങ്ങള്‍ കളവ് ചെയ്യുന്നതും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. കോഴിക്കോട് റെയില്‍വേ പോലീസ് എസ്‌ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

Read More >>