മുംബൈയില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പ്രശാന്തിന്റെ ഭാര്യയും അയ്യന്തോള്‍ തൃക്കുമാരുകുടം ലൈനില്‍ വടാശേരി കാര്‍ത്യായനിയുടെ മകളുമായ കൃഷ്ണപ്രിയ മുംബൈയില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇവര്‍ക്ക് ഒന്നര വയസുള്ള കുട്ടിയുമുണ്ട്.

മുംബൈയില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തി. ഊരകം ഇളങ്കുന്ന് റോഡില്‍ പുത്തന്‍വീട്ടില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ രമണി (53), മകന്‍ പ്രശാന്ത് (34) എന്നിവരെയാണ് ഇന്നു പുലര്‍ച്ചേ മരിച്ച നിലയില്‍ കണെ്ടത്തിയത്.

പ്രശാന്തിന്റെ ഭാര്യയും അയ്യന്തോള്‍ തൃക്കുമാരുകുടം ലൈനില്‍ വടാശേരി കാര്‍ത്യായനിയുടെ മകളുമായ കൃഷ്ണപ്രിയ മുംബൈയില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇവര്‍ക്ക് ഒന്നര വയസുള്ള കുട്ടിയുമുണ്ട്. ഭര്‍ത്താവിന്റെയും അമ്മയുടെയും പീഡനം മൂലമാണ് മകളുടെ മരണമെന്ന് കാണിച്ച് കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് അമ്മയും മകനും ജജീവനൊടുക്കിയത്.


ബുധനാഴ്ച വീട്ടില്‍ വന്നിരുന്ന ഞാറയ്ക്കലുള്ള മകള്‍ രമ്യയെ ഇവര്‍ കാറില്‍ വീട്ടില്‍ കൊണ്ടുവിട്ടതിനുശേഷം മടങ്ങിവന്നതാണ്. ഇന്ന് രാവിലെ മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതെ വന്നതിനെ തുടര്‍ന്ന് സമീപവാസികളെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയപ്പോള്‍ മുകളിലെ നിലയിലെ ഹാളില്‍ രണ്ടു ഹുക്കുകളിലായാണ് അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്രശാന്തിന്റെ കൈഞരമ്പ് മുറിച്ചിട്ടുണ്ട്. മുറിയില്‍ നിന്ന് വിഷക്കുപ്പിയും കണെ്ടത്തിയിട്ടുണെ്ടന്ന് പോലീസ് പറഞ്ഞു.

പ്രശാന്തും ഭാര്യ കൃഷ്ണപ്രിയയും ഒന്നരവയസുള്ള പ്രണവ് കൃഷ്ണയും ഒരുമിച്ച് മുംബൈയിലാണ് താമസിച്ചിരുന്നത്. കൃഷ്ണപ്രിയയോട് ഭര്‍ത്താവ് പ്രശാന്ത് വീണ്ടും പണം ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയിരുന്നുവെന്ന് പറഞ്ഞാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അന്വേഷണം ആരംഭിച്ചതോടെയാണ് രണ്ടു പേരും ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പ്രശാന്തിന്റെയും കൃഷ്ണപ്രിയയുടേയും മകള്‍ കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ക്കൊപ്പമാണ്.