മലപ്പുറത്ത് സദാചാര പോലീസ് ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: ഏഴ് പേര്‍ കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസമാണ് കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ(41) ഒരു കൂട്ടം നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്ക് ഒരു വീടിന്റെ മുറ്റത്ത് നസീറിനെ കണ്ടെന്നാരോപിച്ചാണ് കൊലപാതകം.

മലപ്പുറത്ത് സദാചാര പോലീസ് ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: ഏഴ് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം മങ്കടയില്‍ യുവാവിനെ നാട്ടുകാര്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഉച്ചയോടെ പെരിന്തല്‍മ്മണ്ണ കോടതിയില്‍ ഹാജരാക്കും.

മുഖ്യ പ്രതികളായ സുഹൈലും സക്കീറും ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ(41) ഒരു കൂട്ടം നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്ക് ഒരു വീടിന്റെ മുറ്റത്ത് നസീറിനെ കണ്ടെന്നാരോപിച്ചാണ് കൊലപാതകം.

നസീറിനെ ചിലര്‍ ചോദ്യം ചെയ്യുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീര്‍ ബോധം കെട്ട് വീണു. ഇതോടെ അക്രമി സംഘം നസീറിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു.

രണ്ട് മണിയോടെ സ്ഥലത്തെത്തിയ പോലീസാണ് നസീറിനെ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെയോടെ നസീര്‍ മരണപ്പെടുകയായിരുന്നു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു.

Read More >>