സംസ്ഥാന സര്‍ക്കാരിനെതിരെ മലാപ്പറമ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചു

തങ്ങളുടെ വാദം കേള്‍ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തെന്ന് കാട്ടിയാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരെ മലാപ്പറമ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചു

മലാപ്പറമ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് സംസ്ഥാന സര്‍ക്കാരിനെതിരെ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തെന്ന് കാട്ടിയാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുരപീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അവധിക്കാല ബഞ്ചില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ നാട്ടുകാരുടെയും രക്ഷകര്‍ത്താക്കളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.