മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി; ഉത്തരവ് നടപ്പാക്കാന്‍ എഇഒ ഇന്നെത്തും; തടയാന്‍ തയ്യാറായി നാട്ടുകാരും

സ്‌കൂള്‍ പൂട്ടാനായി ഹൈക്കോടതി ഉത്തരവ് പ്രകാരം എഇഒ പോലീസ് സംരക്ഷണം തേടിയുണ്ട്. ഇന്ന് സ്‌കൂള്‍ പൂട്ടാനായില്ലെങ്കില്‍ ഉത്തരവ് നടപ്പാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ എ ഇഒയ്ക്കും ആകില്ല.

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി; ഉത്തരവ് നടപ്പാക്കാന്‍ എഇഒ ഇന്നെത്തും; തടയാന്‍ തയ്യാറായി നാട്ടുകാരും

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എഇഒയ്ക്ക് അനുവദിച്ചിരിക്കുന്ന സമയ പരിധി നാളെ അവസാനിക്കും. അതേ സമയം സ്‌കൂള്‍ പൂട്ടാനായി ഇന്ന് എഇഒയും സംഘവും എത്തിയാല്‍ പ്രതിരോധം തീര്‍ക്കാനാണ് ജനകീയ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും വിദ്യാര്‍ഥി സംഘടനകളും അണി നിരക്കുന്നതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നാണ് അധികൃതരുടെ ഭയം.


സ്‌കൂള്‍ പൂട്ടാനായി ഹൈക്കോടതി ഉത്തരവ് പ്രകാരം എഇഒ പോലീസ് സംരക്ഷണം തേടിയുണ്ട്. ഇന്ന് സ്‌കൂള്‍ പൂട്ടാനായില്ലെങ്കില്‍ ഉത്തരവ് നടപ്പാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ എ ഇഒയ്ക്കും ആകില്ല. സുപ്രിംകോടതി വിധി എതിരായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് തുടരുന്നതില്‍ വലിയ ബലപ്രയോഗത്തിന് പോലീസ് മുതിരില്ലെന്നാണ് സമരസമിതിയുടെ ഇപ്പോഴുള്ള പ്രതീക്ഷ.

എന്നാല്‍ ഈ നില അധികദിവസം തുടരാനാകില്ലെന്ന് സമരസമിതിക്ക് ബോധ്യം വന്നിട്ടണ്ട്. അതുകൊണ്ടുതന്നെ ഓര്‍ഡിനന്‍സിലൂടെ നിയമഭേഗദതി വരുത്തിയോ സര്‍ക്കാര്‍ ഇടപെടണമെന്നാണ് സമര സമിതിയുടെ ആവശ്യം.
മലാപ്പറമ്പില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കപ്പെട്ടാല്‍ ആ രീതിയില്‍ പല സ്‌കൂളുകളിലെ മാനേജര്‍മകര്‍ നീങ്ങുമെന്ന ഭയവും അധ്യാപക സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.