മലാപ്പറമ്പ് സ്‌കൂള്‍ സംരക്ഷിക്കുന്നതില്‍ അബ്ദുറബ് വീഴ്ച വരുത്തിയെന്ന് യൂത്ത് ലീഗ്

അതേസമയം, സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് കെഎസ്‌യു പ്രസിഡന്റ് വി.എസ്.ജോയി ആവശ്യപ്പെട്ടു. മാനേജർമാർക്ക് അധികാരം നൽകുന്ന കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കണമെന്നും ജോയി പറഞ്ഞു. സമരത്തിന് പൂർണ്ണ പിന്തുണയുമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലാപ്പറമ്പ് സ്‌കൂള്‍ സംരക്ഷിക്കുന്നതില്‍ അബ്ദുറബ് വീഴ്ച വരുത്തിയെന്ന് യൂത്ത് ലീഗ്

മലപ്പുറം :മലാപ്പറമ്പ് സൂള്‍ വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന് എതിരെ മുസ്ലീം ലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗ്. സ്‌കൂള്‍ സംരക്ഷിക്കുന്നതില്‍ അബ്ദുറബ് വീഴ്ച വരുത്തിയെന്ന് യൂത്ത് ലീഗ് വിമര്‍ശിച്ചു. അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്‌കൂള്‍ സംരക്ഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റബ് റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് കീഴ്‌പ്പെട്ടോ എന്ന് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് നേതാവ് റജി കാന്തപുരം ആവശ്യപ്പെട്ടു.


ഉച്ചയ്ക്ക് ശേഷം സ്കൂൾ പൂട്ടാനായി എഇഒ എത്തുമെന്ന സൂചനയെത്തുടർന്ന് എല്ലാ രാഷ്ട്രീയ- യുവജന വിഭാഗങ്ങളും പ്രതിഷേധവുമായി സ്കൂളിന് മുന്നിൽ എത്തിയിട്ടുണ്ട്. അധ്യാപക സംഘടനകളുൾപ്പെടെയുള്ളവർ സമരമുഖത്താണ്. സ്കൂൾ പൂട്ടാനുള്ള എഇഒയുടെ നടപടി എന്തുവന്നാലും തടയുമെന്നുള്ള നിലപാടിൽ തന്നെയാണവർ. എന്നാൽ സ്കൂൾ പൂട്ടാനുള്ള അനുമതി സർക്കാരിൽ നിന്നും എഇഒയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞ മന്ത്രിസഭയുടെ അലസതയുടെ ഫലമാണ് മലാപ്പറമ്പ് സ്കൂളിൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് പ്രദീപകുമാർ എംഎൽഎ ആരോപിച്ചു. ഇൗ അവസാന നിമിഷത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നരവർഷം സർക്കാർ ഒന്നും ചെയ്തിട്ടില്ല. അക്കാര്യം തന്നെയാണ് സുപ്രീംകോടതി ചോദിച്ചതും. സ്കൂൾ ഏറ്റെടുക്കാനുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നടന്നു വരുന്നുെണ്ടന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് കെഎസ്‌യു പ്രസിഡന്റ് വി.എസ്.ജോയി ആവശ്യപ്പെട്ടു. മാനേജർമാർക്ക് അധികാരം നൽകുന്ന കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കണമെന്നും ജോയി പറഞ്ഞു. സമരത്തിന് പൂർണ്ണ പിന്തുണയുമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമാഫിയയാണ് സ്കൂളിൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് സമരസമിതി നേതാവ് ഇരവി പറഞ്ഞു. സ്കൂ!ളിന്  തൊട്ടുപിന്നിലുള്ള പുരയിടം മുൻ എംഎൽഎ മായീൻകുട്ടി ഹാജിയുടേതാണെന്നും അദ്ദേഹത്തിെൻ്റെ ലക്ഷ്യങ്ങൾ കൂടി ഇൗ പ്രവർത്തിക്ക് പിന്നിലുണ്ടെന്ന് സഗശയിക്കുന്നതായും  ഇരവി പറഞ്ഞു.

Read More >>