മലാപ്പറമ്പ് സ്കൂൾ പൂട്ടി; സ്കൂൾ താൽക്കാലികമായി കോഴിക്കോട് കലക്ടറേറ്റിലേക്ക് മാറ്റി

സ്കൂളിലെ നാളെ മുതലുള്ള ക്ലാസുകൾ കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ കലക്ടർ എൻ പ്രശാന്ത് അറിയിച്ചു.

മലാപ്പറമ്പ് സ്കൂൾ പൂട്ടി; സ്കൂൾ താൽക്കാലികമായി കോഴിക്കോട് കലക്ടറേറ്റിലേക്ക് മാറ്റി

ഹെെക്കോടതി ഉത്തരവിനെ തുടർന്ന് മലാപ്പറമ്പ് സ്കൂൾ പൂട്ടി. എഇഒ എത്തിയാണ് സ്കൂൾ പൂട്ടിയത്.  സ്കൂൾ താൽക്കാലികമായി കോഴിക്കോട് കലക്ടറേറ്റിലേക്ക് മാറ്റുകയാണെന്ന് ജില്ലാകലക്ടർ അറിയിച്ചു.

വെെകുന്നേരം നാല് മണിയോടെ എഇഒ എത്തിയാണ് സ്കൂൾ പൂട്ടാനുള്ള നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം ഹെെക്കേടാതി ഉത്തരവിനെ തുടർന്ന് സ്കൂൾ പൂട്ടാൻ അധികൃതർ തീരുമാനമെടുത്തപ്പോൾ അതിനെ തടയാൻ സ്കൂൾ സംരക്ഷണ സമിതിയും  തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനം എടുത്തതോടെ സമിതി തങ്ങളുടെ പ്രതിജേധം നിർത്തിവെയ്കുകയായിരുന്നു.

സ്കൂളിലെ നാളെ മുതലുള്ള ക്ലാസുകൾ കലക്ടറേറ്റിലെ  കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ കലക്ടർ എൻ പ്രശാന്ത് അറിയിച്ചു.