മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന രീതിയിൽ ഭാവിയില്‍ മറ്റ് മൂന്ന് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്നും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും നിയമസെക്രട്ടറിയും അറിയിച്ചു.

മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നഷ്ടപരിഹാരം നല്‍കി സ്‌കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഭാവിയില്‍ മറ്റ് മൂന്ന് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്നും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും നിയമസെക്രട്ടറിയും വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാട് അഡ്വക്കേറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ഇന്ന് സ്‌കൂള്‍ അടച്ച് പൂട്ടണമെന്നാണ് നിലവിലുളള കോടതി വിധി. സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി പരിഗണനയില്‍ ഇല്ലാത്ത ഒരു സ്‌കൂളും ഇപ്പോള്‍ പൂട്ടില്ലെന്നും പൊതുവിദ്യാലയങ്ങള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചിരുന്നു.