മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കല്‍: അന്തിമ തീരുമാനം നാളെ

സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എഇഒയ്ക്ക് അനുവദിച്ചിരിക്കുന്ന സമയ പരിധി നാളെ അവസാനിക്കുകയാണ്.

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കല്‍: അന്തിമ തീരുമാനം നാളെ

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലുണ്ടാകും. സ്‌കൂള്‍ ഏറ്റെടുത്താലുണ്ടാകുന്ന ബാധ്യതയുടെ കണക്ക് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിലപാട് നാളെ എജി ഹൈക്കോടതിയെ അറിയിക്കും.

സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എഇഒയ്ക്ക് അനുവദിച്ചിരിക്കുന്ന സമയ പരിധി നാളെ അവസാനിക്കുകയാണ്.

സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സ്‌കൂളുകള്‍ പൂട്ടിപ്പോകാതിരിക്കാനായി കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ (കെഎആര്‍) ഭേദഗതി വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു.

പൊതുവിദ്യാലയങ്ങള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും കോടതി പരിഗണനയില്‍ ഇല്ലാത്ത ഒരു സ്‌കൂളും ഇപ്പോള്‍ പൂട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ പൂട്ടുന്നതിനെതിരേ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Read More >>