മദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി

ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണുവാനാണ് മദനിക്ക് കോടതി അനുമതി നല്‍കിയത്

മദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ കുറ്റാരോപിതനായ അബ്ദുല്‍ നാസര്‍ മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി കൊടുത്തു. രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണുവാനാണ് മദനിക്ക് കോടതി അനുമതി നല്‍കിയത്.

വിചാരണ കോടതിയില്‍ ഹാജരാവുന്നതിനും മദനിക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ദിവസവും കോടതിയില്‍ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ഇളവ്. പോകുന്ന ദിവസവും സമയവും കോടതി തീരുമാനിക്കും.

അമ്മയുടെ രോഗ വിവരങ്ങള്‍ വിചാരണ കോടതിയെ അറിയിക്കണം. തുടര്‍ന്ന് എത്ര ദിവസത്തേക്ക് മദനിക്ക് നാട്ടില്‍ തുടരാമെന്നു വിചാരണ കോടതി തീരുമാനിക്കും.

തനിക്ക് എതിരായ കേസുകള്‍ ഒന്നിച്ചു പരിഗണിക്കണമെന്ന മദനിയുടെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും.

Read More >>