ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയ്ക്കുള്ള ടിക്കറ്റിന് 53.5 ലക്ഷം രൂപ

ദ റെസിഡന്റ്സ് എന്നു പേരിട്ടിരിക്കുന്ന ഇത്തിഹാദ് എയര്‍വേസിന്റെ കൊട്ടാര സമാനമായ സൗകര്യങ്ങളോട് കൂടിയ എയര്‍ബസ് എ380 ആണ് ആഢംബര യാത്രയ്ക്ക് ഒരുക്കുന്നത്

ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയ്ക്കുള്ള ടിക്കറ്റിന് 53.5 ലക്ഷം രൂപ

ദുബായ്: ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയ്ക്ക്ഒരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. ഇത്തിഹാദ് എയര്‍വേസിന്റെ ലണ്ടന്‍ - മെല്‍ബണ്‍ റൗണ്ട് ട്രിപ്പിന് ചെലവ് ഏകദേശം 53.5 ലക്ഷം രൂപ. ടിക്കറ്റുകള്‍ ഇന്നു മുതല്‍ ഇത്തിഹാദ് എയര്‍വേസില്‍ നിന്നു ലഭിക്കും.

ദ റെസിഡന്റ്സ് എന്നു പേരിട്ടിരിക്കുന്ന ഇത്തിഹാദ് എയര്‍വേസിന്റെ  കൊട്ടാര സമാനമായ സൗകര്യങ്ങളോട് കൂടിയ എയര്‍ബസ് എ380 ആണ് ആഢംബര യാത്രയ്ക്ക് ഒരുക്കുന്നത്

125 ചതുരശ്ര അടിയുള്ള മൂന്നു മുറിയുള്ള വീടാണ് ഒരു യാത്രികനു നല്‍കുക. അത്യാഢംബ രീതയില്‍ ഒരുക്കുന്ന ഇതില്‍ ലിവിങ് റൂം, അഥില്‍ 32 ഇഞ്ച് എല്‍സിടി ടിവി, ഡൈനിങ് ടേബിള്‍, ഡബിള്‍ ബെഡ്, ബാത്ത്റൂം തുടങ്ങിയവയൊക്കെയുണ്ടാകും.

Read More >>