ലെന്‍സുമായി ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ്

പ്രതിഭാധനരായ നവാഗത സംവിധായര്‍ക്ക് അവസരം നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസ്.

ലെന്‍സുമായി ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ്

പ്രതിഭാധനരായ നവാഗത സംവിധായര്‍ക്ക് അവസരം നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ലാല്‍ ജോസിന്റെ 'എല്‍ ജെ ഫിലിംസ്'. മലയാളത്തില്‍ നിന്ന് ഒരുപിടി നല്ല സിനിമകള്‍ എല്‍ജെ വിതരണത്തിനെത്തിച്ചു. ഇപ്പോഴിതാ മറ്റൊരു കൊച്ച്‌ സിനിമയുമായി ലാല്‍ ജോസിന്റെ എല്‍ജെ എത്തുന്നു. ജയപ്രകാശ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എന്ന സിനിമയുമായാണ് എല്‍ജെയുടെ വരവ്.

ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ  കുറിപ്പ് വായിക്കാം:


എല്‍ജെ ഫിലിംസില്‍ ഈ വരുന്ന ജൂണ്‍ 17ന് ഒരു സിനിമ തിയറ്ററുകളില്‍ എത്തിക്കുകയാണ്. 'ലെന്‍സ്' എന്നാണ് സിനിമയുടെ പേര്. ജയപ്രകാശ് രാധാകൃഷ്ണന്‍ ആണ് എഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നത് പുതുമുഖങ്ങളാണ്.

ഞാനീ സിനിമ കണ്ടു എന്നെ ഈ സിനിമ വല്ലാതെ സ്പര്‍ശിച്ചു. ഈ കാലഘട്ടത്തിന്റെ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. താരസാന്നിധ്യമില്ലാത്തത്കൊണ്ട് ഈ സിനിമ അര്‍ഹിക്കുന്ന ശ്രദ്ധ അതിന് കിട്ടാതെ പോകരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

ഇത് ഒരു സസ്പെന്‍സ് സ്വഭാവമുള്ള സിനിമയാണ്. ആദ്യാവസാനം ആകാംക്ഷ നിലനിര്‍ത്തുന്ന സിനിമ തിരഞ്ഞെടുത്ത 25 തിയറ്ററുകളില്‍ ചിത്രം ജൂണ്‍ 17ന് എത്തുന്നു. നിങ്ങള്‍ കണ്ട് അനുഗ്രഹിച്ചാല്‍ 'ലെന്‍സ്' കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തും. ഒരു സംഘം പുതിയ കലാകാരന്‍മാര്‍ മുഖ്യധാരാ സിനിമയിലേക്കും. ആദ്യ ദിവസങ്ങളില്‍ തന്നെ ലെന്‍സ് കാണുക അനുഗ്രഹിക്കുക.

സ്നേഹം,

ലാല്‍ജോസ്

ചിത്രത്തിന്റെ ട്രെയിലര്‍ താഴെക്കാണാം;-

Read More >>