കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ബഷീര്‍ മരണത്തിന് കീഴടങ്ങി

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്‍റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ബഷീര്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്‍റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി. ഇന്ന് വൈകുന്നേരം 6.15 നാണ് ഡോക്ടര്‍മാര്‍ ബഷീറിന്‍റെ മരണം സ്ഥിരീകരിച്ചത്.
മേയ് 23-ാം തീയതിയാണ് ബഷീറിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ കോളേജിലേയും കിംസ് ആശുപത്രിയിലേയും സംയുക്തമായ ട്രാന്‍സ്പ്ലാന്‍റ് ടീമാണ് ഈ ശസ്ത്രക്രിയയും തുടര്‍ന്നുള്ള പരിചരണവും നിര്‍വഹിച്ചത്.


കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികള്‍ക്ക് പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കേണ്ടതിനാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. ആയതിനാല്‍ ഈ സാഹചര്യത്തില്‍ മുന്തിയയിനം ആന്‍റിബയോട്ടിക്കുകള്‍ തുടക്കംമുതലേ കൊടുക്കാറുണ്ട്. ഇത് മുന്നില്‍കണ്ട് ബഷീറിന് ആദ്യ ദിവസം മുതല്‍ ഇത്തരം ആന്‍റി ബയോട്ടിക്കുകള്‍ നല്‍കിത്തുടങ്ങിയിരുന്നു.

പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനം സി.ആര്‍.ആര്‍.ടി. മെഷീന്‍ മുഖാന്തിരമായിരുന്നു. ഈ കാരണങ്ങളാല്‍ ബഷീറിനെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിച്ചിരുന്നില്ല. ഇന്ന് സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയിരുന്നെങ്കിലും ബഷീര്‍ മരുന്നുകളോട് വേണ്ടവിധം പ്രതികരിക്കുന്നില്ലായിരുന്നു. ഇന്നുച്ചയോടെ ബഷീറിന്‍റെ നില കൂടുതല്‍ ഗുരുതരമാവുകയും സന്ധ്യയോടെ മരണമടയുകയും ചെയ്തു.