മെസി വിരമിച്ചു

ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞെന്നും അര്‍ജീനയുടെ ജഴ്‌സിയില്‍ കലാശ പോരാട്ടത്തില്‍ ഏറ്റുവാങ്ങുന്ന നാലാം തോല്‍വിയാണിതെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ 29 കാരനായ മെസി പറഞ്ഞു.

മെസി വിരമിച്ചു

ശതാബ്ദി കോപ്പ കിരീടം കൈവിട്ടതിനു പിന്നാലെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്നു വിരമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കോപ്പ ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിയ്ക്ക് പിറകേയാണ് മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമെത്തിയതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്യുന്നു.

ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞെന്നും അര്‍ജീനയുടെ ജഴ്‌സിയില്‍ കലാശ പോരാട്ടത്തില്‍ ഏറ്റുവാങ്ങുന്ന നാലാം തോല്‍വിയാണിതെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ 29 കാരനായ മെസി പറഞ്ഞു. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ടീമിനായി നിരവധി കിരീടങ്ങള്‍ നേടി കൊടുത്ത മെസിക്ക് പക്ഷേ അര്‍ജന്റീനന്‍ ജഴ്‌സിയില്‍ കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യം ലഭിച്ചില്ല.


അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാണ് മെസി. ദേശീയ ടീമിനായി 112 മത്സരങ്ങളില്‍ 55 ഗോളുകള്‍ നേടിയെങ്കിലും ടീമിനായി ഒരു കീരിടം നേടാനുള്ള ഭാഗ്യം മെസിക്ക് ലഭിച്ചില്ല. അതേസമയം ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് 2015ല്‍ മാത്രം അഞ്ചു കിരീടങ്ങളാണ് മെസി നേടിക്കൊടുത്തത്. ബാഴ്‌സയ്ക്കായി 348 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 312 ഗോളുകളും താരം അടിച്ചുകൂട്ടിയിരുന്നു.

ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ചുവട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ് മെസി.

Read More >>