വൃക്കദാനത്തിലൂടെ സമൂഹത്തിന് മാതൃകകാട്ടിയ ലേഖ നമ്പൂതിരിയുടെ ശസ്ത്രക്രിയ തുടങ്ങി

ലേഖ കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ചികിത്സക്കായി പോയത്. പ്രതിഫലേച്ഛയില്ലാതെ ലേഖ നടത്തിയ അവയവദാനമാണ് സഹായം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സജി പറഞ്ഞു.

വൃക്കദാനത്തിലൂടെ സമൂഹത്തിന് മാതൃകകാട്ടിയ ലേഖ നമ്പൂതിരിയുടെ ശസ്ത്രക്രിയ തുടങ്ങി

സാമ്പത്തിക ലാഭങ്ങള്‍ നോക്കാതെ തികച്ചും അപരിചിതനായ വ്യക്തിക്ക് തന്റെ ഒരു വൃക്ക ദാനം നല്‍കി മാതൃകയായ ലേഖാ എം. നമ്പൂതിരിയുടെ നട്ടെല്ലു സംബന്ധമായ അസുഖത്തിനുള്ള ശസ്ത്രക്രിയ തുടങ്ങി. കോഴിക്കോട് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ശസ്ത്രക്രിയ നടക്കുന്നത്. നട്ടെല്ല് രോഗവിദഗ്ധനായ ഡോ.സുരേഷിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.

തിരുവനന്തപുരം കാരേറ്റ് സ്വദേശിയായ സ്റ്റീല്‍ ഇന്ത്യ കമ്പനിയുടമ സജി നായര്‍ എന്ന വ്യവസായിയാണ് ലേഖയുടെ ശസ്ത്രക്രിയക്കുള്ള ചെലവ് വഹിക്കാന്‍ മുന്നോട്ടു വന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ ലേഖയെ സഹയിക്കാന്‍ മുന്നോട്ടു വന്നിരുന്നു.

ലേഖ കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ചികിത്സക്കായി പോയത്. പ്രതിഫലേച്ഛയില്ലാതെ ലേഖ നടത്തിയ അവയവദാനമാണ് സഹായം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സജി പറഞ്ഞു.

ലേഖയുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എംപി, യു.പ്രതിഭ ഹരി എംഎല്‍എ തുടങ്ങി നിരവധിപേര്‍ ലേഖയെ കാണാനെത്തി.

Read More >>