പഠന വൈകല്യം അഥവാ ലേണിംഗ് ഡിസ്‌എബിലിറ്റി

ഒന്നിലേറെ വൈകല്യങ്ങൾക്കുളള പൊതുനാമമാണ് – ലേണിംഗ് ഡിസ്‌എബിലിറ്റി.ലേണിംഗ് ഡിസ്‌എബിലിറ്റിയുള്ള കുട്ടികൾക്ക് സാവധാനത്തിൽ മാത്രമേ പഠിക്കാനാകുകയുള്ളൂ.

പഠന വൈകല്യം അഥവാ ലേണിംഗ് ഡിസ്‌എബിലിറ്റി

സ്കൂളില്‍ പോകുന്ന കുട്ടികളെ പഠിപിക്കാന്‍ തുടങ്ങും മുന്‍പ് അവരെ നമ്മള്‍ പഠിക്കണം. പറഞ്ഞുംഎഴുതിയും വരച്ചും കൊടുക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് നാം പരിശോധിച്ച് ഉറപ്പ് വരുത്തണം. അവര്‍ക്ക് അതിന് സാധിക്കുന്നില്ലയെങ്കില്‍ അവര്‍ക്ക് പഠന വൈകല്യം അഥവാ ലേണിംഗ് ഡിസ്‌എബിലിറ്റിയുണ്ടോ എന്ന് പരിശോധിക്കണം.

ഒന്നിലേറെ വൈകല്യങ്ങൾക്കുളള പൊതുനാമമാണ് – ലേണിംഗ് ഡിസ്‌എബിലിറ്റി.ലേണിംഗ് ഡിസ്‌എബിലിറ്റിയുള്ള കുട്ടികൾക്ക് സാവധാനത്തിൽ മാത്രമേ പഠിക്കാനാകുകയുള്ളൂ.


വിവധയിനം ലേണിംഗ് ഡിസ്‌എബിലിറ്റികളുണ്ട്...

  • ഡിസ്‌ലെക്‌സിയ (വായിക്കാനുള്ള ബുദ്ധിമുട്ട്)


അക്ഷരങ്ങൾ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേർക്കുക, ചിഹ്നങ്ങൾ ശ്രദ്ധിക്കാതിരിക്കുക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ നേരത്തെ വായിച്ച വരികൾ വീണ്ടും വായിച്ചെന്നും വരും.

  • ഡിസ്‌ഗ്രാഫിയ (എഴുതാനുള്ള ബുദ്ധിമുട്ട്)


വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയിൽ പെൻസിൽ പിടിക്കുക, വരികൾക്കിടയിലെ അകലം തെറ്റുക, ചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വളളി എന്നിവ വിട്ടുപോവുക എന്നിവയാണ് അസുഖ ലക്ഷണങ്ങൾ.  ചിലർക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അക്ഷരങ്ങളും വാക്കുകളുമെല്ലാം പരസ്പരം മാറിപ്പോകും. ചിലർ സ്വന്തമായി സ്‌പെല്ലിങ് ഉണ്ടാക്കാറുണ്ട്.

  • ഡിസ്‌കാൽകുലിയ (കണകുട്ടുന്നതിനുള്ള ബുദ്ധിമുട്ട്)


ഡിസ്കാൽകുലിയ ഉള്ള കുട്ടികൾ, എട്ടു വയസ്സിനു ശേഷവും കണക്കു കൂട്ടാൻ കൈവിരലുകൾ ഉപയോഗിക്കും. സങ്കലന, ഗുണനപട്ടികകൾ ഒാർത്തുവയ്‌ക്കാൻ ഇവർക്ക് കഴിയില്ല. സംഖ്യകൾ തലതിരിച്ചായിരിക്കും വായിക്കുക. സമയം നോക്കി പറയാൻ ചില കുട്ടികൾ ബുദ്ധിമുട്ടും. ഇന്നലെയും നാളെയും തമ്മിൽ തെറ്റിപ്പോകാം. സ്വന്തം വിലാസവും ഫോൺ നമ്പരും പോലും ഇവർ മറന്നെന്നു വരും.

ജനിതകപരവും പരിസ്‌ഥിതിപരവുമായ കാരണങ്ങൾ കൊണ്ട് പഠനവൈകല്യങ്ങൾ സംഭവിക്കാം. കുടുംബത്തിൽ ആർക്കെങ്കിലും പഠനവൈകല്യമുണ്ടെങ്കിൽ അടുത്ത ബന്ധുക്കൾക്ക് വരാനുള്ള സാധ്യത 85 ശതമാനമാണ്. ആൺകുട്ടികളിലാണ് ഈ വൈകല്യം കൂടുതൽ കണ്ടു വരുന്നത്. അപകടവും രോഗവും കൊണ്ട് തലച്ചോറിന് ഉണ്ടാകുന്ന ക്ഷതങ്ങൾ, ഗർഭകാലത്തും പ്രസവകാലത്തും ഉണ്ടാകുന്ന വൈറസ് അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം.

കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞാൽ, കുറ്റപ്പെടുത്തുകയോ വഴക്കു പറയുകയോ ചെയ്യാതെ, ആത്മവിശ്വാസം പകരുന്ന രീതിയിൽ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകരും മാതാപിതാക്കളും ചെയ്യേണ്ടത്