സര്‍ക്കാറിന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തം:കോടിയേരി

തെരഞ്ഞെടുപ്പു പ്രചാരണ സമയത്തു നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാറിന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തം:കോടിയേരി

തിരുവന്തപുരം. പാര്‍ട്ടി അധികാര കേന്ദ്രമായി മാറരുതെന്നും സര്‍ക്കാറിന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കുക എന്നതാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തമെന്നും സിപിഐഎം സംസ്ഥാന  സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍. എകെജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു പക്ഷത്തെ സഹായിച്ചവരെ  അക്രമത്തിലൂടെ ഇല്ലാതാക്കാനാണ് ആര്‍എസ് എസ് ശ്രമിക്കുന്നത്.  എതിരാളികളെ അക്രമത്തിലൂടെ കീഴ്‌പ്പെടുത്തുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെക്കാള്‍ 9 ലക്ഷം വേട്ടുകള്‍ അധികം ഇടതുമുന്നണിക്കു കിട്ടി. മലപ്പുറത്തു ലീഗിന്റെ അടിത്തറ ഇളക്കാനും പാര്‍ട്ടിക്കു സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളം മുഴുവന്‍ വന്‍ നേട്ടുമുണ്ടാക്കിയപ്പോഴും ചിലയിടങ്ങളില്‍ ഉണ്ടായ വീഴ്ചകളെ തള്ളിക്കളയുന്നില്ലെന്നും അത് അന്വേഷിച്ചു വേണ്ട തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണ സമയത്തു  നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍  ബാധ്യസ്ഥരാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read More >>