മദ്യ നയത്തില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്ന് വിഎം സുധീരന്‍

മദ്യ വര്‍ജനമാണോ അതോ മദ്യ നിരോധനമാണോ വേണ്ടത് എന്നറിയാന്‍ ഒറ്റ അജണ്ട വച്ച് ഹിതപരിശോധന നടത്താന്‍ അവസരം നല്‍കണം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. മദ്യ ലോബികള്‍ക്ക് വഴങ്ങിയാണ് മദ്യനയം തിരുത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സുധീരന്‍ പറഞ്ഞു.

മദ്യ നയത്തില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: മദ്യ നയത്തില്‍ പൊതുജനാഭിപ്രായം അറിയാന്‍ ഹിത പരിശോധന നടത്താല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാണോ എന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. മദ്യ വര്‍ജനമാണോ അതോ മദ്യ നിരോധനമാണോ വേണ്ടത് എന്നറിയാന്‍ ഒറ്റ അജണ്ട വച്ച് ഹിതപരിശോധന നടത്താന്‍ അവസരം നല്‍കണം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. മദ്യ ലോബികള്‍ക്ക് വഴങ്ങിയാണ് മദ്യനയം തിരുത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സുധീരന്‍ പറഞ്ഞു.

ജനങ്ങള്‍ തള്ളിയ നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മദ്യ വര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകും നയം രൂപീകരിക്കുക. പ്രായോഗികതയുടെ അടിസ്ഥാനത്തിലാകും പുതിയ മദ്യനയം രൂപീകരിക്കുക എന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

Read More >>