യോഗയും നിലവിളക്ക് കൊളുത്തുന്നതും ഒന്നായി കാണേണ്ടതില്ലെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി

യോഗ ഒരു പരിശീലന മുറയാണ്. ഇതിനെ മതാതീതമായി കാണേണ്ടതാണ്. യോഗയില്‍ ഏതെങ്കിലും തരത്തിലുളള പ്രാര്‍ത്ഥന ഉള്‍പ്പെടുത്തണമെങ്കില്‍ അത് മതേതരമായിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യോഗയും നിലവിളക്ക് കൊളുത്തുന്നതും ഒന്നായി കാണേണ്ടതില്ലെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി

യോഗയും നിലവിളക്ക് കൊളുത്തുന്നതും ഒന്നായി കാണേണ്ടതില്ലെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി. നിലവിളക്ക് കൊളുത്തരുതെന്ന് മുസ്ലിംലീഗ് എവിടെയും പറഞ്ഞിട്ടില്ലെന്നും വ്യക്തിയുടെ വിശ്വാസം അനുസരിച്ച് നിലപാട് സ്വീകരിക്കാമെന്നാണ് പാര്‍ട്ടി പറഞ്ഞിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിളക്ക് കൊളുത്തുക, യോഗ ചെയ്യുക എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആരെയും നിര്‍ബന്ധിക്കേണ്ടതില്ലെന്നുള്ളതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. യോഗ ഒരു പരിശീലന മുറയാണ്. ഇതിനെ മതാതീതമായി കാണേണ്ടതാണ്. യോഗയില്‍ ഏതെങ്കിലും തരത്തിലുളള പ്രാര്‍ത്ഥന ഉള്‍പ്പെടുത്തണമെങ്കില്‍ അത് മതേതരമായിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യോഗയെ വര്‍ഗീയവത്കരിക്കാനുളള ഏല്ലാ ശ്രമങ്ങളെയും എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു.

Read More >>