"കേസെടുത്തത് തിരിച്ചടിയല്ല": കുഞ്ഞാലിക്കുട്ടി

സന്തോഷ് മാധവന്റെ ഭൂമി ഇടപാട് കേസില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

"കേസെടുത്തത് തിരിച്ചടിയല്ല": കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: തനിക്കെതിരെ കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണ് എന്നും അത് ഒരു തിരിച്ചടിയല്ലെന്നും മുന്‍ വ്യവസായവകുപ്പ്  മന്ത്രി  കുഞ്ഞാലിക്കുട്ടി.

ഇടപാടില്‍ താന്‍ വഴിവിട്ടു ഒന്നും ചെയ്തിട്ടില്ലയെന്നും 2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശുപാര്‍ശ മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തനിക്കൊന്നും മറച്ചു വയ്ക്കനില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.സന്തോഷ് മാധവന്റെ ഭൂമി ഇടപാട് കേസില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

മൂവാറ്റുപുഴ വിജിലന്‍സ് മകാടതിയുടേതാണ് ഉത്തരവ്. സന്തോഷ്മാധവന്‍ ഇടപാടുകാരനായ പുത്തന്‍വേലിക്കര ഭുമിഇടപാടു കേസിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സിന്റെ ത്വരിത പരിശോധന കോടതി തള്ളിയശേഷമാണ് അന്വേഷണ ഉത്തരവ് കോടതി പ്രഖ്യാപിച്ചത്.

കൊടുങ്ങല്ലൂരിലെയും, പുത്തന്‍വേലിക്കരയിലെയും മിച്ചഭൂമിയായി ഏറ്റെടുത്ത 127 ഏക്കര്‍ ഭൂമി നികത്താനുളള അനുമതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയതാണ് വിവാദമായത്.

Read More >>