സ്പീക്കര്‍ തിരഞ്ഞെടുപ്പ്: രാജഗോപാലിനെതിരെ രൂക്ഷവിമർശനവുമായി കുമ്മനം രംഗത്ത്

ഉചിതമായ നിലപാടാകും രാജഗോപാൽ സഭയില്‍ സ്വീകരിക്കുക എന്നാണ് നേതൃത്വം കരുതിയതെന്നും എന്നാൽ അദ്ദേഹത്തിന്റെ നിലപാട് അപ്രതീക്ഷിതമായിരുന്നു വെന്നും കുമ്മനം രാജശേഖരൻ യോഗത്തിൽ വിശദീ കരിക്കുകയായിരുന്നു

സ്പീക്കര്‍  തിരഞ്ഞെടുപ്പ്:  രാജഗോപാലിനെതിരെ  രൂക്ഷവിമർശനവുമായി കുമ്മനം രംഗത്ത്

തിരുവനന്തപുരം: സ്പീക്കർ തിര‌‌ഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്ത  രാജഗോപാലിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടേയും ജില്ലാപ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടേയും യോഗത്തിലാണ് രൂക്ഷ വിമര്‍ശനവുമായ് സംസ്ഥാന അധ്യക്ഷന്‍ തന്നെ രംഗതെത്തിയത്. രാജഗോപാലിന്റെ നടപടിയെ മാധ്യമപ്രവർ ത്തകരുടെ മുന്നിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ന്യായീകരിച്ചെങ്കിലും പാർട്ടിയോഗത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.


ഉചിതമായ നിലപാടാകും രാജഗോപാൽ  സഭയില്‍ സ്വീകരിക്കുക എന്നാണ് നേതൃത്വം കരുതിയതെന്നും എന്നാൽ അദ്ദേഹത്തിന്റെ നിലപാട് അപ്രതീക്ഷിതമായിരുന്നുവെന്നും  കുമ്മനം രാജശേഖരൻ യോഗത്തിൽ വിശദീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും രാജഗോപാലിനെ പിന്തുണക്കാന്‍ തയ്യാറായിരുന്നില്ല. രാജഗോപാലിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു വിമർശനം.

രാവിലെ മുതൽ ന‌ടന്ന സ്ഥാനാർത്ഥികളുടെ യോഗത്തിൽ മാത്രമായിരുന്നു രാജഗോപാൽ  പങ്കെടുത്തിരുന്നത്. ഭാവിയില്‍ ഇത്തരം നിലപാടുകള്‍ രാജഗോപാലിന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാകാതിരിക്കാന്‍ സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് തീരുമാനിക്കാൻ ഉപസമിതി രൂപീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Read More >>