യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌കാനിയ ബസുകള്‍ വാങ്ങിയതിലുള്ള രണ്ടുകോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ആഡംബര സ്‌കാനിയ ബസുകള്‍ വാങ്ങാന്‍ യുഡിഎഫ് സര്‍ക്കാര്‍ 20 കോടി രൂപയാണു ചെലവിട്ടത്. 1.10 കോടി രൂപ നിരക്കില്‍ 18 ബസുകളാണു കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ കെഎസ്ആര്‍ടിസിക്കു വേണ്ടി വാങ്ങിയത്. ഈ ഇടപാടിനു പിന്നില്‍ വന്‍ അഴിമതി നടന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌കാനിയ ബസുകള്‍ വാങ്ങിയതിലുള്ള രണ്ടുകോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി. സിഐടിയു നേതൃത്വമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയരിക്കുന്നത്. കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ഓടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് സ്‌കാനിയ ബസുകള്‍ വാങ്ങിയതില്‍ മാത്രം രണ്ടുകോടിരൂപയുടെ അഴിമതിയാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ആഡംബര സ്‌കാനിയ ബസുകള്‍ വാങ്ങാന്‍ യുഡിഎഫ് സര്‍ക്കാര്‍ 20 കോടി രൂപയാണു ചെലവിട്ടത്. 1.10 കോടി രൂപ നിരക്കില്‍ 18 ബസുകളാണു കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ കെഎസ്ആര്‍ടിസിക്കു വേണ്ടി വാങ്ങിയത്. ഈ ഇടപാടിനു പിന്നില്‍ വന്‍ അഴിമതി നടന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സ്‌കാനിയ ഉൾപ്പെടെയുള്ള ബസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിനു പിന്നിലും വന്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 14.50 രൂപയാണ് സ്വകാര്യ ഏജന്‍സിക്കു ലഭിക്കുന്നത്. ഈ സ്വകാര്യ ഏജന്‍സി കെഎസ്ആര്‍ടിസിയിലെ ഒരു ഉന്നതന്റെ ബിനാമി സ്ഥാപനമാണെന്നാണ് ആരോപണം.

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ സീലിങ് ഫാന്‍ വാങ്ങിയതില്‍ പോലും അഴിമതിയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്നു വായ്പയെടുത്തതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ലാഭകരമാകേണ്ട ഒരു സംരംഭത്തെ മൂച്ചൂടും തകര്‍ത്ത ഒരു ഭരണമായിരുന്നു ഇക്കഴിഞ്ഞതെന്നും കോര്‍പ്പറേഷന്‍ വഴി നടന്ന എല്ലാ ഇടപാടുകളിലുമുള്ള അഴിമതി പുറത്തുകൊണ്ടു വരണമെന്നും മുഖ്യമന്ത്രിയോട് സിഐടിയു കത്തില്‍ ആവശ്യപ്പെട്ടു.