പൊതുഗതാഗതം നഷ്ടവും, വൈദ്യുത ബോർഡ് ലാഭവും എന്ന് സിഎജി റിപ്പോർട്ട്

നഷ്ടം നേരിടുന്നവയിൽ ഒന്നാം സ്ഥാനത്ത് കെ.എസ്.ആർ.ടി.സിയാണ്. 508 കോടി രൂപയാണ് കെ.എസ്.ആർ.ടിസിയുടെ നഷ്ടം

പൊതുഗതാഗതം നഷ്ടവും, വൈദ്യുത ബോർഡ് ലാഭവും എന്ന് സിഎജി റിപ്പോർട്ട്

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ എണ്ണം മിക്കതും നഷ്ടത്തിലാണ് എന്ന് കന്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. കേരളാ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സി.എ.ജി ഇക്കാര്യം സൂചിപ്പിച്ചത് .

നഷ്ടം നേരിടുന്നവയിൽ ഒന്നാം സ്ഥാനത്ത് കെ.എസ്.ആർ.ടി.സിയാണ്. 508 കോടി രൂപയാണ് കെ.എസ്.ആർ.ടിസിയുടെ നഷ്ടം. കശുവണ്ടി വികസന കോർപ്പറേഷൻ 127 കോടി നഷ്ടത്തിലാണെന്നും, പൊതുവിതരണ സംവിധാനം ( സിവിൽ സപ്ലൈസ് ) 89 കോടിയും നഷ്ടം രേഖപ്പെടുത്തുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവർത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങൾ പിരിച്ചുവിടുകയോ, അവയെ ശക്തിപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുകയോ ചെയ്യണം. ചട്ടങ്ങളും നിയമങ്ങളും ശരിയായി പാലിക്കാത്തതാണ് നഷ്ടങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കെ.എസ്.സി.ബി ഉൾപ്പടെ 50 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 140 കോടിയാണ് കെ.എസ്.ആർ.ടി.സി സർക്കാറിനു നേടി നൽകിയിരിക്കുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു.

Story by
Read More >>