സ്റ്റാന്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് താക്കോലില്ലാതെ സ്റ്റാര്‍ട്ടാക്കി യുവാവിന്റെ രാത്രിയാത്ര

ദീപു ബസുമായി രണ്ടു കിലോമീറ്ററുകളോളം ഓടിക്കഴിഞ്ഞ ശേഷം കടയില്‍ വെള്ളം വാങ്ങിക്കാനായി നിര്‍ത്തിയപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. അവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഇരുപതുകാരനായ ദീപുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

സ്റ്റാന്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് താക്കോലില്ലാതെ സ്റ്റാര്‍ട്ടാക്കി യുവാവിന്റെ രാത്രിയാത്ര

സര്‍വ്വീസ് അവസാനിപ്പിച്ച് പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസുമായി മദ്യലഹരിയില്‍ യുവാവിന്റെ യാത്ര. താടുപുഴയില്‍ സര്‍വീസ് അവസാനിപ്പിച്ച് ബസ്സ്സ്റ്റാന്‍ഡിനു പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കെഎസ്ആര്‍ടിസി ബസിനെയാണ് മണക്കാട് സ്വദേശിയായ ദീപു താക്കോലില്ലാതെ സ്റ്റാര്‍ട്ടുചെയ്ത് ഓടിച്ചത്.

ദീപു ബസുമായി രണ്ടു കിലോമീറ്ററുകളോളം ഓടിക്കഴിഞ്ഞ ശേഷം കടയില്‍ വെള്ളം വാങ്ങിക്കാനായി നിര്‍ത്തിയപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. അവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഇരുപതുകാരനായ ദീപുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

പ്രസ്തുത കെഎസ്ആര്‍ടിസി താക്കോലില്ലാതെയും തുറക്കാന്‍ കഴിയുമെന്നുള്ളതായിരുന്നു ദീപുവിനു വണ്ടിയെടുക്കാന്‍ സഹായകരമായത്. ബസിന്റെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കാനായി രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള വെങ്ങല്ലൂരില്‍ ചായക്കടയക്കു മുമ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അവിടെ മൂവാറ്റു പുഴ ഡിപ്പോയിലെ ഒരു ബസ് ഡ്രൈവറുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലിലാണ് ദീപുവിന് പിടിവീണത്.

ബസുകളിലും ലോറികളിലും പോര്‍ട്ടറായി ജോലി ചെയ്യുകയാണ് ദീപു. മുന്‍പും ഇത്തരം കേസുകള്‍ ദീപുവിന്റെ പേരില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദീപുവിന്റെ പേരില്‍ പൊലീസ് മോഷണകുറ്റത്തിന് കേസെടുത്തു.