വ്യക്തിതാത്പര്യത്തിന് വേണ്ടി കാന്തപുരം മുസ്ലീം സമുദായത്തെ വഞ്ചിച്ചെന്ന് മുസ്ലീം ലീഗ്

മുദായത്തിലെ ഭിന്നതകള്‍ ഊതിവീര്‍പ്പിച്ച് സംഘപരിവാര്‍ പാളയത്തിലേക്ക് ആളെക്കൂട്ടുന്ന കള്ളക്കൗശലക്കാരനാണ് കാന്തപുരമെന്നും ലേഖനത്തിലൂടെ മജീദ് ആരോപിച്ചു.

വ്യക്തിതാത്പര്യത്തിന് വേണ്ടി കാന്തപുരം മുസ്ലീം സമുദായത്തെ വഞ്ചിച്ചെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വ്യക്തി താല്‍പര്യങ്ങള്‍ക്കുവേണ്ടി കാന്തപുരം കേരളത്തിലെ മുസ്ലിം സമുദായത്തെയും മതേതരവിശ്വാസികളെയും വഞ്ചിക്കുകയാണെന്ന് ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മജീദ് ആരോപിച്ചു.

മുസ്ലിം ലീഗിനെ മുഴുവന്‍ സീറ്റിലും തോല്‍പിക്കാനായി ഇറങ്ങിത്തിരിച്ച കാന്തപുരത്തിന്റെ അഹങ്കാരത്തിന് നല്‍കിയ ശിക്ഷയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം.


മഞ്ചേശ്വരത്തടക്കം ബിജെപിക്ക് വോട്ടുമറിച്ച് നല്‍കാന്‍ കാന്തപുരം നേതൃത്വം നല്‍കിയത് ഇതിന് തെളിവാണെന്നും മജീദ് പറഞ്ഞു. സമുദായത്തിലെ ഭിന്നതകള്‍ ഊതിവീര്‍പ്പിച്ച് സംഘപരിവാര്‍ പാളയത്തിലേക്ക് ആളെക്കൂട്ടുന്ന കള്ളക്കൗശലക്കാരനാണ് കാന്തപുരമെന്നും ലേഖനത്തിലൂടെ മജീദ് ആരോപിച്ചു.

ന്യൂനപക്ഷങ്ങളോടും ദലിതുകളോടും സംഘ്പരിവാറും നരേന്ദ്ര മോദിയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകളെ മറച്ചുപിടിച്ച്, മുസ്ലിംകളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനമെന്ന് തെളിവുസഹിതം ബോധ്യപ്പെട്ടിരിക്കുന്നു.

സംഘപരിവാറിനുവേണ്ടി ഒരു മുസ്ലിം പണ്ഡിതന്‍ ഇത്രയും തരംതാഴ്ന്ന കാഴ്ച ഇന്ത്യയില്‍ ആദ്യമായിരിക്കും. നരേന്ദ്ര മോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ആണെന്നായിരുന്നു ഒരു ബിജെപി നേതാവിന്റെ വാഴ്ത്തല്‍.

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്ക് ബി.ജെ.പിയെ തോല്‍പ്പിച്ച് അത്ഭുത വിജയം നേടാനായത് കാന്തപുരം ഒഴികെയുള്ള സര്‍വ മുസ്ലിം സംഘടനകളും മതേതര സമൂഹവും ഒന്നിച്ച് നടത്തിയ കഠിന പ്രയത്നം കൊണ്ടുമാത്രമാണ്.

പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന പണി കാന്തപുരത്തെയാണ് ഏല്‍പ്പിച്ചതെന്ന് അനുയായികളെ വിശ്വസിപ്പിച്ചവര്‍ക്ക് നരേന്ദ്രമോദിയുടെ പേര് കേട്ടാല്‍ തക്ബീര്‍ ചൊല്ലിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

പൊതു വിശ്വാസങ്ങളില്‍ സമുദായം ഒന്നിച്ചുനില്‍ക്കണമെന്ന കേരള മുസ്ലിംകളുടെ സ്വപ്നം തകര്‍ത്തത് കാന്തപുരമാണെന്ന് അറിവുണ്ടായിട്ടും മുസ്ലിം ലീഗ് ഏറെ ക്ഷമിച്ചു. എന്നാല്‍, സംഘ്പരിവാറിനോട് ചേര്‍ന്നുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സമുദായവിരുദ്ധ അജണ്ടകളെ വിമര്‍ശിക്കാതിരിക്കാന്‍ മുസ്ലിം ലീഗിന് കഴിയില്ല.

അന്താരാഷ്ട്ര സൂഫി സമ്മേളനമെന്നപേരില്‍ മോദിയുടെ ചെലവില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സമ്മേളനമാമാങ്കം മുസ്ലിങ്ങളെ മൊത്തം ഭീകരവാദ പ്രയോക്താക്കളായി ചിത്രീകരിക്കുംവിധമായിരുന്നു. നരേന്ദ്ര മോദിക്ക് കീഴില്‍ ചതഞ്ഞരഞ്ഞ ആയിരങ്ങളുടെ കണ്ണീര് ഈ സമ്മേളനം കണ്ടതായിപ്പോലും ഭാവിച്ചില്ല. ഫാഷിസ്റ്റ് ശക്തികളോട് ചേര്‍ന്ന് നടത്തുന്ന വഴിവിട്ട കളികള്‍ സമുദായവും മതനിരപേക്ഷ സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന വസ്തുത കാന്തപുരം മനസ്സിലാക്കുന്നത് നല്ലതാണെന്നും ലേഖനത്തിലൂടെ മജീദ് പറഞ്ഞു.

Read More >>