കൊച്ചി അമൃതാ ആശുപത്രിയില്‍ നഴ്‌സ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത; പരാതി നല്‍കി ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസര്‍: കേസെടുക്കാതെ പോലീസ്

കൊച്ചി അമൃത ആശുപത്രിയില്‍ നഴ്‌സായി എത്തിയ പെണ്‍കുട്ടിയെ ആശുപത്രിയുമായി അടുത്ത് ബന്ധമുള്ള ഒരു സ്വാമി ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്നത്. സംഭവം ആശുപത്രി അധികൃതര്‍ മൂടിവെച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി ഗുതുരാവസ്ഥയില്‍ ആശുപത്രിയിലെ ഹിഡന്‍ ഐസിയുവിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

കൊച്ചി അമൃതാ ആശുപത്രിയില്‍ നഴ്‌സ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത; പരാതി നല്‍കി ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസര്‍: കേസെടുക്കാതെ പോലീസ്

കൊച്ചി അമൃതാ ആശുപത്രിയില്‍ നഴ്‌സ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്തയ്‌ക്കെതിരെ അമൃത ആശുപത്രിയിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പോലീസില്‍ പരാതി നല്‍കി. ഫേസ്ബുക്ക് പേജായ 'പോരാളി ഷാജി'ക്കെതിരെയാണ് സെക്യുരിറ്റി ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതി സ്വീകരിച്ചതല്ലാതെ പരാതിയുടെ പേരില്‍ കേസെടുത്തിട്ടില്ലെന്ന് കൊച്ചി സിററി പോലീസ് കമ്മീഷണര്‍ എന്‍ പി ദിനേശ് ഐപിഎസ് നാരദാ ന്യൂസിനോട് പറഞ്ഞു.


കൊച്ചി അമൃത ആശുപത്രിയില്‍ നഴ്‌സായി എത്തിയ പെണ്‍കുട്ടിയെ ആശുപത്രിയുമായി അടുത്ത് ബന്ധമുള്ള ഒരു സ്വാമി ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്നത്. സംഭവം ആശുപത്രി അധികൃതര്‍ മൂടിവെച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി ഗുതുരാവസ്ഥയില്‍ ആശുപത്രിയിലെ ഹിഡന്‍ ഐസിയുവിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരണം നടത്തിയതിന്റെ പേരിലാണ് പോരാളി ഷാജിക്കെതിരെ അമൃത ആശുപത്രിയിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എ ആര്‍ പ്രതാപന്‍ കേസ് നല്‍കിയിരിക്കുന്നത്.

ഐപിസി 66-എ, 501 വകുപ്പുകള്‍ പ്രകാരം പോരാളി ഷാജിക്കെതിരെ കേസെടുക്കണമെന്നാണ് പോലീസ് കമ്മീഷണറോട് പ്രതാപന്‍ പരാതിയിലൂടെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഐടി മേഖലയുമായി ബന്ധപ്പെട്ട 66-എ മുമ്പ് സുപ്രീംകോടതി റദ്ദാക്കിയ വകുപ്പാണ്. മാത്രമല്ല 501 മാനനഷ്ടത്തിന് ഇരയായ വ്യക്തി നേരിട്ട് കോടതിയില്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചുമത്തേണ്ട വകുപ്പുമാണ്. മാത്രമല്ല ആശുപത്രി അധികൃതര്‍ ആരും രംഗത്തു വരാതെ ആരോപണങ്ങള്‍ക്കെതിരെ സെക്യൂരിറ്റി ഓഫീസര്‍ പരാതി നല്‍കിയതും ദുരൂഹതയുയര്‍ത്തുന്നുണ്ട്.

ആശുപത്രിയിലെ പീഡന വിവരം സോഷ്യല്‍ മീഡിയകളിലൂടെ പടരുന്നത് തടയാനായി പോലീസിനെക്കൊണ്ട് അനധികൃതമായി ഇടപെടുന്ന നീക്കമാണ് ആശുപത്രി അധികൃതര്‍ നടത്തുന്നതെന്ന് പ്രമുഖ ഹൈക്കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ നാരദാ ന്യുസിനോട് പറഞ്ഞു. യാതൊരു സാധാരണക്കാരനും മനസ്സിലാകും ഈ പരാതികള്‍ നിലനില്‍ക്കില്ല എന്നുള്ളത്. യഥാര്‍ത്ഥത്തില്‍ പരാതി നല്‍കിയതിന്റെ ഉദ്ദേശ്യം, പരാതിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലുള്ളവരെ ഭീഷണിപ്പെടുത്താനും ഇതിനെതിരെ നീങ്ങുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമാണ്. ഇത് ശരിയായ നടപടിയല്ല- ഹരീഷ് പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ രംഗത്തെ സജീവ സാന്നിധ്യമായ
ഹസ്‌ന
ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഹസ്‌നയുടെ നേതൃത്വത്തില്‍ സംഭവത്തിന്റെ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് ഇമെയില്‍ പരാതി അയക്കാനുള്ള കംപെയിനും നടക്കുകയാണ്.പ്രസ്തുത സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ കെ രമ ഡിജിപിക്ക് കത്തയച്ചു. ഇക്കാര്യത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും രമ ആവശ്യപ്പെട്ടു.