അമൃത ആശുപത്രിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സൂചന

കൊച്ചി അമൃത ആശുപത്രിയില്‍ നഴ്സായി എത്തിയ പെണ്‍കുട്ടിയെ ആശുപത്രിയുമായി അടുത്ത് ബന്ധമുള്ള ഒരു സ്വാമി ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നും കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ രഹസ്യ ഐസിയുവിലാണെന്നുമുള്ള വാര്‍ത്തയെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

അമൃത ആശുപത്രിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സൂചന

കൊച്ചി അമൃതാ ആശുപത്രിയില്‍ നഴ്സ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. കൊച്ചി അമൃത ആശുപത്രിയില്‍ നഴ്സായി എത്തിയ പെണ്‍കുട്ടിയെ ആശുപത്രിയുമായി അടുത്ത് ബന്ധമുള്ള ഒരു സ്വാമി ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നും കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ രഹസ്യ ഐസിയുവിലാണെന്നുമുള്ള വാര്‍ത്തയെ തുടര്‍ന്ന് നിരവധി പരാതികളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.


പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ രംഗത്തെ പ്രമുഖര്‍ സംഭവത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ സംഭവത്തിന്റെ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് ഇമെയില്‍ പരാതി അയക്കാനുള്ള കംപെയിനും നടക്കുന്നുണ്ട്. പ്രസ്തുത സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ കെ രമ ഡിജിപിക്ക് കത്തയച്ചു. ഇക്കാര്യത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും രമ ആവശ്യപ്പെട്ടു.

ഇതിനിടെ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ അമൃത ആശുപത്രിയിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പോലീസില്‍ പരാതി നല്‍കി. ഫേസ്ബുക്ക് പേജായ 'പോരാളി ഷാജി'ക്കെതിരെയാണ് സെക്യുരിറ്റി ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതി സ്വീകരിച്ചതല്ലാതെ പരാതിയുടെ പേരില്‍ കേസെടുത്തിട്ടില്ലെന്ന് കൊച്ചി സിററി പോലീസ് കമ്മീഷണര്‍ എന്‍ പി ദിനേശ് ഐപിഎസ് നാരദാ ന്യൂസിനോട് പറഞ്ഞു.