സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും രോഗീ സൗഹൃദമാക്കുമെന്ന് കെ.കെ. ഷൈലജ ടീച്ചര്‍

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതം ഒഴിവാക്കാന്‍ ആശുപത്രി മാനേജുമെന്റ് സംവിധാനം കൊണ്ടു വരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും രോഗീ സൗഹൃദമാക്കുമെന്ന് കെ.കെ. ഷൈലജ ടീച്ചര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും രോഗീ സൗഹൃദമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതം ഒഴിവാക്കാന്‍ ആശുപത്രി മാനേജുമെന്റ് സംവിധാനം കൊണ്ടു വരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിലവിലെ തസ്തികകളിലെ ഒഴിവുകള്‍ നികത്തുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പഴയ അഞ്ചു മെഡിക്കല്‍ കോളേജുകളെ ഗവേഷണ കേന്ദ്രങ്ങളാക്കും. പുതിയതായി തുടങ്ങിയവയെ നിലനിര്‍ത്തുകയും ചെയ്യും- ആരോഗ്യമന്ത്രി പറഞ്ഞു.