ബ്രിട്ടനില്‍ എംപി ജോ കോക്‌സിനെ വെടിവച്ച് കൊന്നത് നിയോ നാസി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ടുകള്‍

തോമസ് മെയര്‍ എന്ന മധ്യവയസ്‌കനാണ് കൊല നടത്തിയത് എന്നാണ് സൂചന. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിയോ നായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ കടുത്ത വംശീയ വാദിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സന്നദ്ധ സംഘടനയുടെ വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്

ബ്രിട്ടനില്‍ എംപി ജോ കോക്‌സിനെ വെടിവച്ച് കൊന്നത് നിയോ നാസി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ടുകള്‍

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപി ജോ കോക്‌സിനെ വെടിവച്ച് കൊന്നത് നിയോ നാസി പ്രവര്‍ത്തകനെന്ന് സൂചന. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് അക്രമത്തിലെ നിയോ നാസി ബന്ധം പുറത്ത് വിട്ടത്. തോമസ് മെയര്‍ എന്ന മധ്യവയസ്‌കനാണ് കൊല നടത്തിയത് എന്നാണ് സൂചന. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിയോ നായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ കടുത്ത വംശീയ വാദിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സന്നദ്ധ സംഘടനയുടെ വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്.


എന്നാല്‍ മെയറിന് രാഷ്ട്രീയ സംഘടനകളുമായി ഒരു ബന്ധവും ഇല്ലെന്ന് സഹോദരന്‍ പ്രതികരിച്ചു. രാഷ്ട്രീയ വിഷയങ്ങളില്‍ മെയറിന് താത്പര്യം ഇല്ലന്നും ദീര്‍ഘനാളായി ഇയാള്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നു എന്നും സഹോദരന്‍ പ്രതികരിച്ചു.

വടക്കന്‍ ബ്രിട്ടനിലെ ബര്‍സ്റ്റാളില്‍ വച്ച് ഇന്നലെ  ആണ് കോക്‌സിന് നേരെ വെടിവെപ്പുണ്ടായത്. എംപിക്ക് നേരെ അക്രമി മൂന്ന് തവണ വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവച്ച ശേഷം കോക്‌സിനെ അക്രമി കുത്തി പരുക്കേല്‍പ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാത്രമല്ല അക്രമി ബ്രിട്ടന്‍ ഫസ്റ്റ് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മുദ്രാവാക്യമാണ് ബ്രിട്ടണ്‍ ഫസ്റ്റ്.

കഴിഞ്ഞ വര്‍ഷമാണ് ബാറ്റ്‌ലി ആന്‍ഡ് സ്‌പെന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ജോ പാര്‍ലമെന്റില്‍ എത്തുന്നത്. സിറിയയിലെ അഭയര്‍ത്ഥി  പ്രശ്‌നം, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജോ മനുഷ്യത്വപരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. യു.കെയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തില്‍ നിര്‍ണായകമായ ഹിത പരിശോധന നടക്കാനിരിക്കെ ആണ് എംപി കൊല്ലപ്പെടുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന പക്ഷക്കാരിയായിരുന്ന ജോ ഇതിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

Story by
Read More >>