വഖഫ് ബോര്‍ഡിലെ നിലവിലുള്ളതുള്‍പ്പെടെയുള്ള എല്ലാ നിയമനങ്ങളും ഇനി പിഎസ്‌സി വഴിയാകും നടത്തുകയെന്ന് മന്ത്രി കെടി ജലീല്‍

നിലവിലുള്ള 22 പോസ്റ്റുകളിലും ഭാവിയില്‍ ഉണ്ടാകുന്ന പോസ്റ്റുകളിലും പിഎസ്‌സി വഴിയാകും നിയമനം നടക്കുകയെന്നും മന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡിലെ നിലവിലുള്ളതുള്‍പ്പെടെയുള്ള എല്ലാ നിയമനങ്ങളും ഇനി പിഎസ്‌സി വഴിയാകും നടത്തുകയെന്ന് മന്ത്രി കെടി ജലീല്‍

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കു പിന്നാലെ വഖഫ് ബോര്‍ഡിലെ നിയമനങ്ങളും പിഎസ്‌സി വഴി നടത്തുമെന്നു മന്ത്രി ഡോ. കെ ടി ജലീല്‍. മന്ത്രിയായ ശേഷം ആദ്യമായി കൊച്ചി കലൂരിലെ വഖഫ് ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ച് യോഗത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. നിലവിലുള്ള ഒഴിവുകളും പി എസ് സി വഴിയായിരിക്കും നികത്തുകയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള 22 പോസ്റ്റുകളിലും ഭാവിയില്‍ ഉണ്ടാകുന്ന പോസ്റ്റുകളിലും പിഎസ്‌സി വഴിയാകും നിയമനം നടക്കുകയെന്നും മന്ത്രി പറഞ്ഞു. വഖഫ് വസ്തുക്കളുടെ സര്‍വ്വേയ്ക്കായി രൂപീകരിച്ച വഖഫ് സര്‍വ്വേ കമ്മീഷന്റെ നടത്തിപ്പിനായി ബജറ്റില്‍ തുക ഉള്‍ക്കൊള്ളിക്കുമെന്നും കെടി ജലീല്‍ അറിയിച്ചു.

വഖഫ് ബോര്‍ഡിനുള്ള അഡ്മിനിസ്ട്രേറ്റീവ് സോഷ്യല്‍ വെല്‍ഫയര്‍ ഗ്രാന്‍ഡ് വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്നും വഖഫ് മന്ത്രിയുടെ പ്രത്യേകം രൂപീകരിക്കുന്ന റിലീഫ് ഫണ്ട് ബോര്‍ഡില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ വിപുലമായ പദ്ധതികള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More >>