ഉറ്റവരുപേക്ഷിച്ച് കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബേബിക്കു തുണയായി ഭാഗ്യദേവത

പൂയപ്പള്ളി സീനാ ലക്കി സെന്ററില്‍ നിന്നും ഗോപാലകൃഷ്ണന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം ലഭിച്ചതെന്നറിഞ്ഞു കടയുടമയും സംഘവും ഭാഗ്യവാനെ തിരയുകയായിരുന്നു.ഒടുവില്‍ ബേബിക്കാണ് സമ്മാനം ലഭിച്ചതെന്നു തിരിച്ചറിയുകയായിരുന്നു.

ഉറ്റവരുപേക്ഷിച്ച് കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബേബിക്കു തുണയായി ഭാഗ്യദേവത

ഓയൂര്‍: ഉറ്റവരും ഉടയവരുമുപേക്ഷിച്ച് കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന ബേബിയെ ഭാഗ്യ ദേവത കൈവിട്ടില്ല. 65 ലക്ഷം രൂപയുടെ സമ്മാനമാണ് കയ്യിലുള്ള തുക മുടക്കി വാങ്ങിയ ടിക്കറ്റിനു സമ്മാനം ലഭിച്ചത്.

മീയ്യണ്ണൂര്‍ ശാന്തിപുരം രതീഷ് ഭവനില്‍ ബേബിക്കു ആണ് സമ്മാനം കിട്ടിയതെന്നും വെറുതെ പറയാം കാരണം ഭാര്യവീട്ടില്‍ താമസമക്കിയിരുന്ന ഇദ്ദേഹത്തിനു മറ്റു ബന്ധുക്കളൊന്നുമില്ല. ഭാര്യ വീട്ടുകാരോടു പിണക്കമായതോടെ വീടു വിട്ടു കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബേബിക്കു മറ്റു വിലാസങ്ങളൊന്നുമില്ല.


ഇദ്ദേഹത്തിന്റെ സുഹൃത്തും അംഗപരിമിതനുമായ ഗോപാല കൃഷ്ണന്റെ പക്കല്‍ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് ടിക്കറ്റു വാങ്ങിയത്. അതും കയ്യില്‍ ആകെ ഉണ്ടായിരുന്ന നൂറു രൂപ കൊടുത്ത് രണ്ടു ടിക്കറ്റുകള്‍. മഴയായതിനാല്‍ ദിവസങ്ങളായി പണിയൊന്നുമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ഇദ്ദേഹം.

പൂയപ്പള്ളി സീനാ ലക്കി സെന്ററില്‍ നിന്നും ഗോപാലകൃഷ്ണന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം ലഭിച്ചതെന്നറിഞ്ഞു കടയുടമയും സംഘവും ഭാഗ്യവാനെ തിരയുകയായിരുന്നു.ഒടുവില്‍ ബേബിക്കാണ് സമ്മാനം ലഭിച്ചതെന്നു തിരിച്ചറിയുകയായിരുന്നു.സമ്മാനത്തുക ഉപയോഗിച്ചു സ്വന്തമായി വീടം വസ്തുവും വാങ്ങമെന്നാണ് ബേബിയുടെ ആഗ്രഹം.

Read More >>