കുത്തഴിഞ്ഞ് ചലച്ചിത്ര അക്കാദമി; അനധികൃത നിയമനങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കുമെതിരെ നടപടിയെന്ന് മന്ത്രി

സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സാമ്പത്തിക ക്രമകേടുകൾ ഉൾപ്പടെയുള്ള ആരോപണങ്ങളിൽ എന്ത് നടപടി കൈകൊള്ളണമെന്ന് സർക്കാർ ആലോചിച്ച് വരുകയാണ് എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ.

കുത്തഴിഞ്ഞ് ചലച്ചിത്ര അക്കാദമി; അനധികൃത നിയമനങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കുമെതിരെ നടപടിയെന്ന് മന്ത്രി

സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സാമ്പത്തിക ക്രമകേടുകൾ ഉൾപ്പടെയുള്ള ആരോപണങ്ങളിൽ എന്ത് നടപടി കൈകൊള്ളണമെന്ന് സർക്കാർ ആലോചിച്ച് വരുകയാണ് എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ വസ്തുതകൾ വെളിപ്പെടുത്താൻ ആരും തയ്യാറായിട്ടില്ല എന്നും അദ്ദേഹം നാരദാ ന്യുസിനോട് വെളിപ്പെടുത്തി. താത്കാലിക ലാഭത്തിന് വേണ്ടി ആരെങ്കിലും ക്രമകേടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അവർ ആ സ്ഥാനത്ത് തുടരില്ലെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിൽ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പ് വരുത്താൻ നടപടികൾ കൈകൊള്ളുമെന്നും 2016 ജനുവരി ഒന്നിന് ശേഷം നടന്ന നിയമനങ്ങളും വഴി വിട്ട നടപടികളും പരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2016 ജനുവരി ഒന്നിന് മുമ്പ് നടന്ന നിയമനങ്ങളോ സാമ്പത്തിക തിരിമറികളോ സംബന്ധിച്ച് പരാതി ലഭിക്കുന്ന പക്ഷം നടപടികൾ കൈകൊളളുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.


അതേസമയം, കുത്തഴിഞ്ഞ ഭരണവും അനധികൃത നിയമനങ്ങളും തുടർ കഥയാകുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ചേരിപ്പോര് രൂക്ഷമാവുകയാണ്. സംസ്ഥാന സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ മറികടന്ന് ചലച്ചിത്ര അക്കാദമിയിൽ ഡെപ്യുട്ടി ഡയറക്ടർ ജയന്തി നരേന്ദ്രനാഥിനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. മതിയായ യോഗ്യതകൾ ഇല്ലാതിരുന്നിട്ടും ജയന്തിയുടെ സേവനം അക്കാദമിക്ക് അനിവാര്യമാണെന്ന് ചുണ്ടികാട്ടി ചെയർമാനും മുൻ സെക്രട്ടറി രാജേന്ദ്രനും ചേർന്ന് ഉത്തരവുകളെല്ലാം അട്ടിമറിക്കുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നു.

jayanthi_22012 ജൂലൈ 9നാണ് ഡെപ്യൂട്ടി ഡയറക്ടർ( പ്രോഗ്രാം) തസ്തികയിൽ ജയന്തിയെ സർക്കാർ നിയമിക്കുന്നത്. സാധാരണഗതിയിൽ അക്കാദമിയിലെ ഈ നിയമനത്തിന് ഫിലിം സൊസൈറ്റികളിലെ പ്രവർത്തനപരിചയം അനിവാര്യമാണ് എന്നാൽ ജയന്തിയുടെ നിയമനം ഉറപ്പാക്കാനായി യോഗ്യത റേഡിയോ രംഗത്തെ പ്രവർത്തിപരിചയം ആയാലും മതി എന്നാക്കി ഇളവ് ചെയ്യുകയായിരുന്നു. യോഗ്യതയില്ലെന്ന് കണ്ട് 2013ൽ ജയന്തിയെ മന്ത്രി ഗണേഷ്‌കുമാർ അക്കാദമിയിൽ നിന്ന് പുറത്താക്കി. ഇതിനെതിരെ ജയന്തി ഹൈക്കോടതിയിൽ പരാതി നൽകുകയും സർക്കാർ തീരുമാനം വരുന്നതുവരെ പിരിച്ചുവിടൽ നടപടി ഹൈക്കോടതി മരവിപ്പിക്കുകയുമായിരുന്നു. 2014 ഒക്ടോബറിൽ സാംസ്‌കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി ബി.എസ്. പവനകുമാരി ജയന്തിയെ പുറത്താക്കണമെന്ന് കാണിച്ച് മുൻ അക്കാദമി സെക്രട്ടി രാജേന്ദ്രൻനായർക്ക് കത്ത് നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബർ 29 നാണ് ജയന്തി നരേന്ദ്രനാഥിന് ജോലിചെയ്യാൻ ഒരു യോഗ്യതയുമില്ലെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഉത്തരവ് വന്നത്. എന്നാൽ, വിധിയെ മറികടന്ന് ഭരണസമിതിയോഗം അടുത്ത ജൂലൈ വരെ കരാർ നീട്ടിനൽകി. തുടർന്ന് ഡിസംബർ 21 നു ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) തസ്തികയിൽ നിന്നും ജയന്തിയെ പിരിച്ചുവിട്ടതായി സർക്കാർ ഉത്തരവു പുറത്തിറങ്ങി. സർക്കാർ ഉത്തരവു ലംഘിച്ചു ജയന്തിക്കു തുടരാൻ അക്കാദമി വീണ്ടും സൗകര്യം ചെയ്തു നൽകുകയായിരുന്നു. ഇതിനെതിരെ അക്കാദമി മുൻ ജീവനക്കാരൻ ലൂയി മാത്യു നൽകിയ പരാതിയിൽ ഹൈക്കോടതി അടുത്ത ആഴ്ച്ച വാദം കേൾക്കാനിരിക്കെയാണ്.

jayanthi_1ജയന്തിയെ പിരിച്ചുവിട്ടതും തുടർന്ന് അക്കാദമിയിൽ തിരിച്ചെടുത്തതുമായ യാതൊരു രേഖയും ഇപ്പോൾ ഓഫീസിൽ ഇല്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ലഭ്യമായ പലതും വ്യാജമാണെന്നും സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് തനിക്ക റിപ്പോർട്ടുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി നാരദാ ന്യുസിനോട് പറഞ്ഞു.

അതിനിടെ, ഡെപ്യുട്ടി ഡയറക്ടർ ജയന്തിക്ക് തൽസ്ഥാനത്ത് തുടരാൻ ജുലൈ 31 വരെ കരാർ നീട്ടി നൽകിയിട്ടുള്ളതിനാൽ അത് വരെ ഈ സ്ഥിതി തുടരുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ് നാഥ് നാരദാ ന്യുസിനോട് പറഞ്ഞു.അതിന് ശേഷം എന്ത് തീരുമാനമുണ്ടാകും എന്നത് സംബന്ധിച്ച തനിക്ക് ഇപ്പോൾ അറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ ഡെപ്യൂട്ടി ഡയറക്ടർക്ക് ഇനി കാലാവധി നീട്ടി നൽകേണ്ടെന്നു സാംസ്‌കാരിക വകുപ്പു തീരുമാനിച്ചതായി സൂചനയുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് യോഗ്യതയില്ലാത്തവരെ കരാർ അടിസ്ഥാനത്തിൽ അക്കാദമിയിൽ തിരുകി കയറ്റിയെന്ന് ആരോപണമുയർന്നിരുന്നു. അക്കൂട്ടത്തിൽ കൂടുതൽ ആരോപണങ്ങളും ഡെപ്യുട്ടി ഡയറക്ടർ ജയന്ത്ിയുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു. അക്കാദമിയിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ ലൂയി, പ്രമുഖ സംവിധായകൻ പ്രമോദ് പയ്യന്നൂർ, പിആർഡി ഉദ്യോഗസ്ഥനും ഒന്നാം ഐഎഫ്എഫ്കെ മുതൽ ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ സജിവ പങ്കാളി കൂടിയായിരുന്ന മനോജ് കെ പുതിയവിള തുടങ്ങിയവരെ പിന്തള്ളിയാണ് അന്ന് റേഡിയോ പ്രവർത്തകയായിരുന്ന ജയന്തി ഡെപ്യുട്ടി ഡറക്ടറായത്.

jayanthi_3അക്കാദമിയുടെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും ഒരു സ്റ്റാഫിന്റെ വിഷയത്തിൽ കർശന നിർദ്ദേശങ്ങളുമായി ജനറൽ കൗൺസിലിന് ഇടപെടേണ്ടി വരുന്നത് എന്ന ലൂയി പറയുന്നു.രണ്ട് തവണ ജനറൽ കൗൺസിൽ ഇടപെട്ട് കാലാവധി നീട്ടി കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടും അവർ തുടരുന്നത് എങ്ങിനെയെന്നാണ് ലൂയിയുടെ ചോദ്യം. രണ്ട് തവണ എക്സിക്യുട്ടീവ് കൗൺസിലും രണ്ട് തവണ സർക്കാരും ജയന്തിയെ പുറത്താക്കിയതാണ്. രണ്ട് തവണ കോടതിയും ഇടപെട്ടു.ഈ ഉത്തരവുകളൊക്കെ മറികടന്നത് എങ്ങിനെ എന്ന് ബന്ധപ്പെട്ടവർ ഇനിയെങ്കിലും വ്യക്തമാക്കണമെന്നും ലൂയി ആവശ്യപ്പെടുന്നു. ചലച്ചിത്ര അക്കാദമിയിൽ ഏഴ് വർഷം (ഫെസ്റ്റിവൽസ് ആന്റ് പ്രോഗ്രാം) പ്രോഗ്രാം മാനേജരായിരുന്നു ലൂയി. താൻ ഒരാൾ കൈകാര്യം ചെയ്തിരുന്ന തസ്തികയുടെ ഉത്തരവാദിത്ത്വങ്ങൾ നിറവേറ്റാൻ നാല് പേരെ നിയോഗിക്കേണ്ടിവന്നതിന്റെ കാരണവും മനസ്സിലാകുന്നില്ല. ഇതിനൊക്കെ ചെലവാകുന്ന ലക്ഷങ്ങളും ധൂർത്തും എങ്ങിനെയാണ് ന്യായീകരിക്കാൻ കഴിയുക എന്നതാണ് ലൂയി ഉന്നയിക്കുന്ന പ്രസ്‌കതമായ ചോദ്യം.

50,000 രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന ഏത് പ്രവർത്തനങ്ങളും പത്രത്തിൽ പരസ്യം ചെയ്ത് ക്വേട്ടേഷൻ വിളിച്ചശേഷം മാത്രം ചെയ്താൽ മതിയെന്ന അടൂർ ഗോപാലകൃഷ്ണൻ അക്കാദമി ചെയർമാൻ ആയിരുന്ന സമയത്തെ തീരുമാനവും ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കകയാണെന്നും ആരോപണമുണ്ട്. കൃത്യമായി പത്ര പരസ്യം ചെയ്യാതെയും ക്വേട്ടേഷൻ വിളിക്കാതെയുമാണ് ഹോസ്പറ്റാലിറ്റി, ബുള്ളറ്റിൻ, ഫെസ്റ്റിവൽ ബുക്ക്, ഡിസൈൻ, സിഗ്നേച്ചർ ഫിലിം അടക്കമുള്ള ജോലികൾ ഏൽപ്പിക്കുന്നത്. ആർട്ടിസ്റ്റ് ഡയറക്ടറമായിരുന്ന ബീനാപോൾ പോയ ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കാത്തത് മൂലമുള്ള പ്രശ്‌നങ്ങളും അക്കാദമിയുടെ ദൈംനംദിന പ്രവർത്തനങ്ങളിലും ചലച്ചിത്രമേളയിലും പ്രകടമാണ്. അക്കാദമിയിലെ കിടമത്സരങ്ങൾക്ക് തുടർച്ചയായിട്ടാണ് ബീനാപോളിന്റെ ഒഴിവിലേക്ക് നിയമിക്കപ്പെട്ട ഓൻഡ്രില ഹസ്ര പ്രതാപൻ ഏതാനം മാസങ്ങൾക്കകം രാജിവെച്ചതെന്നും റിപ്പോർട്ടുകളുണ്ട്.