സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന നിയമനങ്ങളിലെയും നടപടികളിലെയും ക്രമക്കേടുകള്‍ അന്വേഷിക്കുവാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

രാഷ്ട്രീയ ഗൂഡാലോചനയാണ് അഞ്ജുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഇടതുപക്ഷം കരുതുന്നുണ്ട്. അഞ്ജുവിനെ മുന്‍നിര്‍ത്തി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിച്ചിരുന്നത് മുന്‍കായിക മന്ത്രിയുടെ ബന്ധുക്കളാണെന്നുള്ളത് അതിന് അടിവരയിടുന്നുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഞ്ജു എത്തിയിട്ട് ആറുമാസമേ ആകുന്നുള്ളുവെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തുടക്കമേറ്റതു മുതല്‍ നിരവധി നിയമനങ്ങള്‍ നടന്നിരുന്നു. പി.ആര്‍.ഒയെ നിയമിച്ചതില്‍ ഉള്‍പ്പടെ അഴിമതിയുണ്ടെന്ന ആരോപണവും വകുപ്പില്‍ ശക്തമാണ്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന നിയമനങ്ങളിലെയും നടപടികളിലെയും ക്രമക്കേടുകള്‍ അന്വേഷിക്കുവാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

കായിക മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച വിവാദമായതിനെ പിറകേ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന നിയമനങ്ങളിലെയും നടപടികളിലെയും ക്രമക്കേടുകള്‍ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യു.ഡി.എഫ് കാലത്ത് നിയമിച്ചവരെ ഒഴിവാക്കി പുതിയ ഭാരവാഹികളെ നിശ്ചയിക്കാന്‍ ഇടതുമുന്നണി നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ ഭരണസമിതി ഒഴിയാന്‍ കൂട്ടാക്കാത്ത അവസ്ഥയിലാണ് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രാഷ്ട്രീയ ഗൂഡാലോചനയാണ് അഞ്ജുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഇടതുപക്ഷം കരുതുന്നുണ്ട്. അഞ്ജുവിനെ മുന്‍നിര്‍ത്തി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിച്ചിരുന്നത് മുന്‍കായിക മന്ത്രിയുടെ ബന്ധുക്കളാണെന്നുള്ളത് അതിന് അടിവരയിടുന്നുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഞ്ജു എത്തിയിട്ട് ആറുമാസമേ ആകുന്നുള്ളുവെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തുടക്കമേറ്റതു മുതല്‍ നിരവധി നിയമനങ്ങള്‍ നടന്നിരുന്നു. പി.ആര്‍.ഒയെ നിയമിച്ചതില്‍ ഉള്‍പ്പടെ അഴിമതിയുണ്ടെന്ന ആരോപണവും വകുപ്പില്‍ ശക്തമാണ്.

അഞ്ജു അധികാരമേറ്റെടുത്ത ശേഷം സഹോദരനെ ഉയര്‍ന്ന പോസ്റ്റില്‍ നിയമിച്ചതും വിദേശയാത്ര അനുവദിച്ചതുമൊക്കെ അഴിമതിയുടെ പരിധിയില്‍പ്പെടുത്തി അനേ്വഷിക്കാന്‍ തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം. ദേശീയ ഗയിംസിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന വന്‍ അഴിമതി ആരോപണം യുഡിഎഫ് സര്‍ക്കാരിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അതില്‍ നിന്നും രക്ഷനേടുന്നതിനു വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലൂടെ കൗണ്‍സില്‍ ഭാരവാഹികളെ നിശ്ചയിക്കുന്ന രീതി മാറ്റി പുതിയ സ്‌പോര്‍ട്‌സ് ആക്ട് നിയമസഭയില്‍ പാസാക്കി അഞ്ജു അടക്കമുള്ളവരെ നോമിനേറ്റ് ചെയ്തത്. ഈ നിയമം ഭേഭഗതി ചെയ്ത് ജനാധിപത്യരീതി തിരികെക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇത് നടപ്പാകുന്നതു വരെ എക്‌സിക്ക്യൂട്ടീവ് ബോര്‍ഡിനെ മാറ്റി ഒരു താത്കാലിക കമ്മിറ്റിയെ വയ്ക്കാനും സാദ്ധ്യതയുണ്ട്. മുന്‍ പ്രസിഡന്റ് ടിപി ദാസന്‍, മുന്‍ എംഎല്‍എ വി ശിവന്‍ കുട്ടി എന്നിവരെയാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കമ്മിറ്റിയില്‍ പ്രമുഖ മുന്‍ അത്‌ലറ്റുകളായ മേഴ്‌സിക്കുട്ടന്‍, കെ.എം ബീനാമോള്‍, മുന്‍ ബാഡ്മന്റണ്‍ താരം ജോര്‍ജ് മാത്യു , വോളിബാള്‍ താരം കിഷോര്‍ കുമാര്‍ എന്നിവരെ പരിഗണിക്കുന്നുണ്ട്.

കൂടാതെ അസോസിയേഷന്‍ പ്രതിനിധികളായി എസ്.രാജീവ്, ശശിധരന്‍ നായര്‍, എം.ആര്‍ രഞ്ജിത്ത്, ശ്രീകുമാര്‍, ഡി.വിജയകുമാര്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേ സമയം നിലവിലെ ഭരണസമിതിയെ പുറത്താക്കിയാല്‍ കോടതിയെ സമീപിക്കാന്‍ ഇപ്പോഴുള്ള അംഗങ്ങളിലെ ചിലരെങ്കിലും ശ്രമിച്ചേക്കും. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന ബിനു ജോര്‍ജ് വര്‍ഗീസ് പറയുന്നത് ഇതിന്റെ സൂചനയായാണ് സര്‍ക്കാര്‍ കാണുന്നത്.