പി. ശ്രീരാമകൃഷ്ണന്‍ പതിനാലാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

ശ്രീരാമകൃഷ്ണന് 92 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

പി. ശ്രീരാമകൃഷ്ണന്‍ പതിനാലാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

പി. ശ്രീരാമകൃഷ്ണന്‍ പതിനാലാം കേരള നിയമസഭയുടെ
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീരാമകൃഷ്ണന് 92 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും തികച്ചും സ്വതന്ത്രനായിരിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. രാജഗോപാലിന്റെയും പിസി ജോര്‍ജിന്റെയും വോട്ട് വേണ്ട എന്നാണ് ഇരുമുന്നണികളുടെയും നയം.

പ്രോടൈം സ്പീക്കര്‍ എസ് ശര്‍മയാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചത്. അനുഭവ സമ്പത്തുള്ളവരുടെ സാന്നിദ്ധ്യം ബാധ്യതയല്ല, സാധ്യതയാണെന്ന് നിയുക്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭയില്‍ സാര്‍ വിളി മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു.

Read More >>