സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിന്

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷത്തില്‍ നിന്നും ഒരു വോട്ട് കൂടിക്കിട്ടിയപ്പോള്‍ യുഡിഎഫിന് ഒരു വോട്ട് നഷ്ടപ്പെട്ടു. എന്നാല്‍ പ്രോടൈം സ്പീക്കര്‍ എസ് ശര്‍മ്മ വോട്ട് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ എല്‍ഡിഎഫിന് രണ്ട് വോട്ടുകാളാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്....

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിന്

പി. ശ്രീരാമകൃഷ്ണന്‍ പതിനാലാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീരാമകൃഷ്ണന് 92 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷത്തില്‍ നിന്നും ഒരു വോട്ട് കൂടിക്കിട്ടിയപ്പോള്‍ യുഡിഎഫിന് ഒരു വോട്ട് നഷ്ടപ്പെട്ടു. എന്നാല്‍ പ്രോടൈം സ്പീക്കര്‍ എസ് ശര്‍മ്മ വോട്ട് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ എല്‍ഡിഎഫിന് രണ്ട് വോട്ടുകാളാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്.

പിസി ജോര്‍ജ്ജിന്റെ വോട്ട് അസാധുവായ സ്ഥിതിക്ക് രാജഗോപാലിന്റെ വോട്ടും യുഡിഎഫില്‍ നിന്നും ഒരു വോട്ടുമാണ് എല്‍ഡിഎഫിന് ലഭിച്ചതെന്നാണ് സൂചന. അതല്ല രാജഗോപാല്‍ വിപി സജീന്ദ്രനാണ് വോട്ടുചെയ്തതെങ്കില്‍ രണ്ട് വോട്ടുകള്‍ യുഡിഎഫില്‍ നിന്നും പി ശ്രീരാമകുഷ്ണനു വേണ്ടി ചെയ്തുവെന്നുള്ള കാര്യം തീര്‍ച്ചയാണ്.